ലോകത്തെ മുന്‍നിര സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ വൊഡാഫോണ്‍ സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ സ്റ്റോര്‍ തുടങ്ങുന്നു. മൊബൈല്‍ ഗെയിംസ്, ന്യൂസ്, ട്രാവല്‍ ആപ്ലിക്കേഷനുകള്‍, സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകള്‍ എന്നിവ വിപണനം ചെയ്യാനാണ് ഇത്തരമൊരു ഓണ്‍ലൈന്‍ സ്റ്റോര്‍ തുടങ്ങുന്നത്.
ആപ്പിള്‍ ആപ്ലിക്കേഷന്‍ സ്റ്റോറിന്‍റെ വന്‍ വിജയത്തെത്തുടര്‍ന്നാണ് വൊഡാഫോണും ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സ്റ്റോര്‍ തുടങ്ങുന്നത്.
ലക്ഷണക്കിന് ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതായിരിക്കും പുതിയ സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ സ്റ്റോറെന്ന് വൊഡാഫോണ്‍ അധികൃതര്‍ പറഞ്ഞു. സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോകിയ, മൈക്രോസോഫ്റ്റ് ബ്ലാക് ബെറി തുടങ്ങി കമ്പനികളൊക്കെ നേരത്തെ തന്നെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സ്റ്റോര്‍ തുടങ്ങിയിരുന്നു. |