വര്‍ധിച്ചുവരുന്ന പ്രേക്ഷരുടെ താല്‍പര്യം മുന്‍നിര്‍ത്തി നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ മൊബൈല്‍ വിഭാഗവും തുടങ്ങുന്നു. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട നാഷണല്‍ ജ്യോഗ്രഫി ചാനലില്‍ നിന്നുള്ള വിവരങ്ങളും ചിത്രങ്ങളും വീഡിയോകളും ഇനി മുതല്‍ മൊബൈല്‍ സ്ക്രീനിലും ലഭിക്കും. പുതിയ സേവനം ഈ മാസം തന്നെ തുടങ്ങുമെന്ന് നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ചാനല്‍ പ്രോഗ്രാമുകള്‍ മൊബൈലുകളില്‍ എത്തിക്കാനായി വിവിധ മൊബൈല്‍ കമ്പനികളുമായി ചര്‍ച്ച നടത്തി വരികയാണ്. നാഷണല്‍ ജ്യോഗ്രഫിക് ഫയലുകള്‍ മൊബൈല്‍ സ്ക്രീനില്‍ കാണുന്നതിനൊപ്പം ഡൌണ്‍ലോഡ് ചെയ്യാനും അവസരമുണ്ടാകും. ടെലികോം സേവനദാതാക്കള്‍ നല്‍കുന്ന വിവിധ താരിഫുകള്‍ അനുസരിച്ച് നാറ്റ് ജിയോ മൊബൈല്‍ സേവനം ഉപയോഗിക്കാനാകുന്നതാണ്.
നാഷണല്‍ ജ്യോഗ്രഫി ചാനല്‍ പ്രേക്ഷരില്‍ ഇന്ത്യ മുന്‍നിരയിലാണെന്നും, രാജ്യത്ത് ഏകദേശം 100 ദശലക്ഷം ടെലിവിഷനുകളും 300 ദശലക്ഷം മൊബൈല്‍ സെറ്റുകളും ഉണ്ടെന്നും നാഷണല്‍ ജ്യോഗ്രഫിയുടെ ഇന്ത്യയിലെ മുതിര്‍ന്ന വക്താവ് രാജേഷ് സേസാദിരി പറഞ്ഞു. |