പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ബ്ലാക്ക് ബെറി ഐഫോണിനെ മറിക്കടന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബ്ലാക്ക് ബെറി ഐഫോണിനെ മറിക്കടന്നു
അമേരിക്കയില്‍ സ്മാര്‍ട്ട് ഫോണ്‍ വില്‍‌പ്പനയില്‍ റിസര്‍ച്ച് ഇന്‍ മോഷന്‍റെ ബ്ലാക് ബെറി കര്‍വ് ഒന്നാമതെത്തി. ലോകജനപ്രിയ സ്മാര്‍ട്ട്‌ഫോണായ ഐഫോണിനെ മറിക്കടന്നാണ് ബ്ലാക്ക് ബെറി ഒന്നാമതെത്തിയത്. സ്മാര്‍ട്ട് ഫോണ്‍ വില്‍‌പന സംബന്ധിച്ച് എന്‍ ഡി പി ഗ്രൂപ്പ് നടത്തിയ വിപണി വിലയിരുത്തലിലാണ് ബ്ലാക്ക് ബെറി മുന്നിലെത്തിയിരിക്കുന്നത്.

2009 ആദ്യപാദത്തില്‍ അമേരിക്കയിലെ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയിലെ കണക്കുകള്‍ പ്രകാരം ഐഫോണ്‍ രണ്ടാം സ്ഥാനത്താണ്. അമേരിക്കയില്‍ അഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ വില്‍പ്പന നടന്നാല്‍ അതില്‍ മൂന്നും ബ്ലാക്ക് ബെറിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടച്ച് സ്ക്രീന്‍ ബ്ലാക്ക് ബെറി സ്റ്റോം വില്‍പ്പനയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ബ്ലാക്ക് ബെറി പിയര്‍ തൊട്ടുതാഴെയായി ഉണ്ട്. ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ടി -മൊബൈല്‍ ജി1 ആണ് അഞ്ചാം സ്ഥാനത്ത്.

എന്‍ പി ഡി ഗ്രൂപ്പിന്‍റെ കണക്കുകള്‍ പ്രകാരം റിസര്‍ച്ച് ഇന്‍ മോഷന്‍റെ സ്മാര്‍ട്ട് ഫോണ്‍ വിപണി പങ്കാളിത്തം 2008 അവസാന പാദത്തില്‍ 35 ശതമാനം ആയിരുന്നെങ്കില്‍ 2009 ആദ്യപാദത്തില്‍ 50 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. വിപണി പിടിച്ചടക്കാനായി നടത്തിയ തന്ത്രങ്ങളാണ് ബ്ലാക്ക് ബെറിയെ മുന്നിലെത്തിച്ചതെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. ‘ഒന്നു വാങ്ങിയാല്‍ ഒന്ന് സൌജന്യം‘ എന്ന പരസ്യത്തിലൂടെയാണ് ബ്ലാക്ക് ബെറി വിപണി കയ്യടക്കിയത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഗോള്‍ഡന്‍ ഐഫോണ്‍ ത്രീജി പുറത്തിറങ്ങി
എച്ച് സി എല്‍ പുതിയ ലീപ്ടോപ് പുറത്തിറക്കി
കുഞ്ഞിന് ജന്‍‌മം നല്‍കാന്‍ യൂട്യൂബ് സഹാ‍യം
ആപ്പിള്‍ ഐഫോണിന് ജെ ഡി പവര്‍ അവാര്‍ഡ്
വിന്‍ഡോസ് 7: ആദ്യ 13 മാസം സൌജന്യം
പരസ്യം: പത്രങ്ങള്‍ യാഹുവുമായി ഒന്നിക്കുന്നു