പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ഗോള്‍ഡന്‍ ഐഫോണ്‍ ത്രീജി പുറത്തിറങ്ങി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഗോള്‍ഡന്‍ ഐഫോണ്‍ ത്രീജി പുറത്തിറങ്ങി
ലോസ്‌ഏഞ്ചല്‍‌സ്: ആഗോള സാമ്പത്തിക മാന്ദ്യം ബാധിച്ചിട്ടില്ലെങ്കില്‍, ഒരുപാട് പണം ചെലവാക്കാന്‍ തയ്യാറാണെങ്കില്‍ ഇത് നല്ലൊരു സമയമാണ്. ലോകത്തെ ഏറ്റവും വിലകൂടിയ ഐഫോണ്‍ വാങ്ങാനുള്ള അവസരം. ഡയമണ്ടുകള്‍ പതിച്ച, സ്വര്‍ണം പൂശിയ പുതിയ ഐഫോണ്‍ ത്രീജി സെറ്റ് സെല്‍ഫോണ്‍ വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു.

വിലക്കൂടിയ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ഗോള്‍ഡ്സ്ട്രൈക്കറിലെ സ്റ്റുവര്‍ ഹൂഗ്സാണ് ഇരുപത്തിരണ്ട് കാരറ്റ് സ്വര്‍ണത്തില്‍ പൊതിഞ്ഞ ഐഫോണ്‍ ത്രീജി ഡയമണ്ട് സെറ്റ് രൂപകല്‍‌പന ചെയ്തത്. സാധാരണ ഐഫോണിലെ എല്ലാ സേവനവും ലഭിക്കുന്ന സെറ്റില്‍ വിലകൂടിയ ഡയമണ്ടുകളും സ്വര്‍ണ കവറിംഗും മാത്രമാണ് പ്രത്യേകത. പുതിയ ഡയമണ്ട് ഐഫോണിന് 16 ലക്ഷം രൂപ വിലവരുമെന്നാണ് വിപണിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ഡയമണ്ടും സ്വര്‍ണവും ഉപയോഗിച്ച വിലകൂടിയ സെറ്റില്‍ സാങ്കേതികതയില്‍ ഒട്ടും കുറവ് വരുത്തിയിട്ടില്ല. ടച്ച് സ്ക്രീന്‍ സെറ്റില്‍ 16 ജിബി മെമ്മറി കാര്‍ഡ്, ബ്ലൂടൂത്ത്, രണ്ട് മെഗാപിക്സല്‍ ക്യാമറ, മൈക്രോഫോണ്‍ എന്നീ സേവനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എച്ച് സി എല്‍ പുതിയ ലീപ്ടോപ് പുറത്തിറക്കി
കുഞ്ഞിന് ജന്‍‌മം നല്‍കാന്‍ യൂട്യൂബ് സഹാ‍യം
ആപ്പിള്‍ ഐഫോണിന് ജെ ഡി പവര്‍ അവാര്‍ഡ്
വിന്‍ഡോസ് 7: ആദ്യ 13 മാസം സൌജന്യം
പരസ്യം: പത്രങ്ങള്‍ യാഹുവുമായി ഒന്നിക്കുന്നു
ഹുലു വാങ്ങാന്‍ ഡിസ്നി