എച്ച് സി എല്‍ ഇന്‍ഫോ സിസ്റ്റം പുതിയ ലീപ്ടോപ് പുറത്തിറക്കി. 'ഇസഡ്39' എന്ന പേരിലിറക്കിയിരിക്കുന്ന ലീപ്ടോപില്‍ എട്ട് ജിബി റാമും 500 ജിബി ഹാര്‍ഡ്‌ഡിസ്കുമാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്‍റല്‍ സെന്‍ട്രിനോ രണ്ട് സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ള ഈ സിസ്റ്റത്തിന്‍റെ വില 59,990 രൂപയാണ്.
രാജ്യത്ത് പുതിയ ടെക്നോളജി കൊണ്ടുവരുന്നതില്‍ എച്ച് സി എല്‍ എന്നും മുന്നിലാണെന്നും അതിന്‍റെ ഭാഗമാണ് ഇസഡ്39 ലീപ്ടോപെന്നും കമ്പനി വക്താവ് ജോര്‍ജ് പോള്‍ പറഞ്ഞു. എച്ച് സി എല്ലിന്‍റെ ‘ഡിസൈന്‍ ഫോര്‍ ഇന്ത്യ’ എന്ന പദ്ധതിയുടെ ഭാഗമായാണ് ലീപ്ടോപ് ഇസഡ്39 പുറത്തിറക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഐടി ലോകത്ത് കമ്പ്യൂട്ടര്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുന്നു, കൂടുതല്‍ ഉപഭോക്താക്കളും ഇപ്പോള്‍ ലാപ്ടോപുകളാണ് സ്വീകരിക്കുന്നത്. അതിനാലാണ് ലാപ്ടോപിന്‍റെ ഏറ്റവും പുതിയ പതിപ്പായ ലീപ്ടോപ് പുറത്തിറക്കുന്നതെന്നും എച്ച് സി എല്‍ വക്താവ് പറഞ്ഞു. 14.1 ഇഞ്ച് വൈഡ് സ്ക്രീനോടു കൂടിയ ലീപ്ടോപ് ഇസഡ്39 ബാറ്ററി ലൈഫിന്‍റെ കാര്യത്തില്‍ ഏറെ മുന്നിലാണ്. |