ലോകത്തെ ജനപ്രിയ ഓണ്‍ലൈന്‍ വീഡിയോ സൈറ്റായ യൂട്യൂബിനോട് ഈ ദമ്പതികള്‍ക്ക് അങ്ങേയറ്റത്തെ കടപ്പാടുണ്ട്. എഞ്ചിനീയറായ മാര്‍ക് സ്റ്റീഫന്‍റെ ഭാര്യയ്ക്ക് പ്രസവവേദന വന്നപ്പോള്‍ സഹായിക്കാനുണ്ടായത് യൂട്യൂബ് മാത്രം. പ്രസവം സംബന്ധിച്ച് വിവരങ്ങള്‍ നല്‍കുന്ന യൂട്യൂബിലെ വീഡിയോ കണ്ടാണ് സ്റ്റീഫന്‍ തന്‍റെ ഭാര്യയെ സഹായിച്ചത്.
പ്രസവവേദന തുടങ്ങിയ ഉടനെ ആംബുലന്‍സും മിഡ്-വൈഫിനെയും സ്റ്റീഫന്‍ വിളിച്ചെങ്കിലും എത്താന്‍ വൈകുമെന്ന് അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്റ്റീഫന്‍ യൂട്യൂബ് വീഡിയോ സഹായത്തോടെ പ്രസവം സംബന്ധിച്ച എല്ലാം കണ്ടു മനസ്സിലാക്കി. അവസാനം ആംബുലന്‍സും മിഡ്‌വൈഫും എത്തുന്നതിന് മുമ്പ് തന്നെ പ്രസവം നടക്കുകയും ചെയ്തു.
ഗൂഗിളിനോടും യൂട്യൂബിനോടും തനിക്ക് അതിയായ കടപ്പാടുണ്ട്. യൂട്യൂബ് സഹായത്തിനൊപ്പം ചില അവസരങ്ങളില്‍ മിഡ്‌വൈഫിനോട് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തേടിയെന്നും സ്റ്റീഫന്‍ പറഞ്ഞു. എന്തായാലും സ്റ്റീഫന്‍ സന്തോഷവാനാണ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. |