ആപ്പിളിന്‍റെ ജനപ്രിയ സെല്‍ഫോണായ ഐഫോണിന് ജെ ഡി പവര്‍ അവാര്‍ഡ്. ഇതു രണ്ടാം തവണയാണ് ഐഫോണിന് ജെ ഡി പവര്‍ അവാര്‍ഡ് ലഭിക്കുന്നത്. ഉപഭോക്താക്കളുടെ താല്‍പര്യവും വിശ്വാസ്യതയും നിലനിര്‍ത്താനായത് കൊണ്ടാണ് ഐഫോണിന് ഈ അവാര്‍ഡ് ലഭിച്ചതെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു.
ജെ ഡി പവര്‍ ആന്‍ഡ് അസോസിയേറ്റ്സ് വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ പഠനത്തിലൂടെയാണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്. ആപ്പിള്‍ ഐഫോണിന് ആയിരത്തില്‍ 791 പോയന്‍റ് ലഭിച്ചപ്പോള്‍ എല്‍ ജിക്ക് 772 പോയിന്‍റാണ് നേടാനായത്. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനികളായ സാംസങ് 759 പോയന്‍റും, റിസേര്‍ച്ച് ഇന്‍ മോഷന്‍ 739 പോയന്‍റും നേടി.
ജെ ഡി പവര്‍ പഠനപ്രകാരം മുന്‍ വര്‍ഷത്തേക്കാളും സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ നിലവില്‍ സംതൃപ്തരാണെന്നും കണ്ടെത്തി. 2008 ജൂലൈ - ഡിസംബര്‍ കാലയളവിലാണ് ഇത്തരമൊരു പഠനം നടത്തിയത്. തുടര്‍ച്ചയായി രണ്ട് വര്‍ഷത്തോളം സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന 2648 പേര്‍ ഈ പഠനത്തില്‍ പങ്കെടുത്തു. |