ലോകോത്തര സോഫ്റ്റ്വെയര്‍ ഭീമന്‍ മൈക്രോസോഫ്റ്റിന്‍റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 7ന്‍റെ സമ്പൂര്‍ണ പതിപ്പ് മേയ് അഞ്ചിന് പുറത്തിറങ്ങും. ഇത് ആദ്യ പതിമൂന്ന് മാസം സൌജന്യമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിന്‍ഡോസ് 7 ‘റിലീസ് കാന്‍ഡിഡേറ്റ്’ മേയ് അഞ്ചു മുതല്‍ ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
മൈക്രോസോഫ്റ്റിന്‍റെ കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ ഉപയോഗിച്ച് ടെസ്റ്റ് നടത്തിയതിന് ശേഷമാണ് വിന്‍ഡോസ് 7 പുറത്തിറക്കുന്നത്. സോഫ്റ്റ്വെയര്‍, ഹാര്‍ഡ് വെയര്‍ നിര്‍മ്മാതാക്കളെല്ലാം പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്‍റെ വരവ് കാത്തിരിക്കുകയാണ്. പുതുതായി ഇറങ്ങുന്ന വിന്‍ഡോസ് 7നില്‍ പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്വെയറുകളും അനുബന്ധ സോഫ്റ്റ്വെയറുകളും നിര്‍മ്മിക്കേണ്ടതിനാലാണിത്.
അതേസമയം, വിന്‍ഡോസ്7 ആര്‍ സി ആദ്യ പതിമൂന്ന് മാസം സൌജന്യമായി നല്‍കുന്നത് സംബന്ധിച്ച് പ്രസ്താവന നടത്താന്‍ മൈക്രോസോഫ്റ്റ് വക്താക്കള്‍ തയാറായിട്ടില്ല. 2010 ജനുവരി അവസാനത്തോടെയായിരിക്കും വിന്‍ഡോസ് 7 വില്‍പന തുടങ്ങുക. |