പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ‘ഓരോ കുട്ടിക്കും ഒരു ലാപ്ടോപ്’
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
‘ഓരോ കുട്ടിക്കും ഒരു ലാപ്ടോപ്’
ഓരോ കുട്ടിക്കും ഒരു ലാപ്ടോപ് (ഒ എല്‍ പി സി എസ്) പദ്ധതിയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി 2,50,000 ലാപ്ടോപുകള്‍ വിതരണം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ, പത്ത് ഡോളറിന് ലാപ് വിതരണം ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കിലും ഒ എല്‍ പി സി എസിനോട് യോജിച്ച് പ്രവര്‍ത്തിക്കാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല.

രാജ്യത്തെ കുട്ടികള്‍ക്കിടയില്‍ 2,50,000 ഒ എക്സ് ലാപ്‌ടോപ് വിതരണം ചെയ്യാനായി കേന്ദ്ര സര്‍ക്കാര്‍ ഒ എല്‍ പി സി എസ് ഫൌണ്ടേഷനുമായി കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. 2005-ലാണ് ഒ എല്‍ പി സി എസ് ഫൌണ്ടേഷന്‍ രൂപീകരിച്ചത്. നേരത്തെ ഫൌണ്ടേഷന്‍ രൂപീകരിച്ച് രണ്ട് വര്‍ഷത്തിനുള്ളില്‍ മഹാരാഷ്ട്രയിലെ ഗ്രാമത്തിലെ കുട്ടികള്‍ക്കായി 20 ഒ എക്സ് ലാപുകള്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍, മഹാരാഷ്ട്രയിലെ പദ്ധതി വന്‍ വിജയമായിരുന്നെങ്കിലും കേന്ദ്രം ഇതിനു വേണ്ട തുടര്‍ സഹായങ്ങള്‍ നല്‍കിയില്ല. ലാപ്ടോപുകള്‍ കുട്ടികള്‍ക്കിടയില്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് ആരോപിച്ചാണ് ഒ എല്‍ പി സി എസ് പദ്ധതി സര്‍ക്കാര്‍ തള്ളിയത്.

നേരത്തെ നല്‍കിയിരുന്ന വിലകുറഞ്ഞ ലാപുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ലാപ് പുറത്തിറക്കുന്നത്. സിസ്റ്റത്തിന്‍റെ റാം ഒരു ജിബിയായി വര്‍ധിപ്പിക്കുന്നതിനോടൊപ്പം ശേഖരണശേഷി നാ‍ല് ജിബിയായും ഉയര്‍ത്തും. 2010 ല്‍ പുതിയ ലാപ് വിതരണത്തിന് എത്തുമെന്ന് ഒ എല്‍ പി സി എസ് ഫൌണ്ടേഷന്‍ അധികൃതര്‍ അറിയിച്ചു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഇന്ത്യയിലെ എസ്എംഎസ് വിപുലപ്പെടുത്താന്‍ ഗൂഗിള്‍
സൂപ്പര്‍ ഫാസ്റ്റ് കണക്‍ഷനുമായി കേബിള്‍വിഷന്‍
വിലകുറഞ്ഞ ടച്ച് സ്ക്രീന്‍ ഫോനുമായി ഓറഞ്ച്
പുതിയ മെര്‍ക്കുറി വെബ്കാം വിപണിയില്‍
വിമാനാപകടം: തെളിവുകളുമായി ഗൂഗിള്‍ എര്‍ത്ത്
500 ജിബിയുടെ ഒപ്ടിക്കല്‍ ഡിസ്ക് പുറത്തിറക്കി