പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > പുതിയ സവിശേഷതകളുമായി ഗൂഗിള്‍ സേര്‍ച്ച്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുതിയ സവിശേഷതകളുമായി ഗൂഗിള്‍ സേര്‍ച്ച്
ചിത്രങ്ങള്‍ക്കായുള്ള തെരച്ചില്‍ കൂടുതല്‍ എളുപ്പമാക്കുന്നതിനുതകുന്ന പുതിയ സവിശേഷതകള്‍ ഇന്‍റര്‍നെറ്റ് തെരച്ചില്‍ രംഗത്തെ അതികായകരായ ഗൂഗിള്‍ പുറത്തിറക്കി. പുതിയ സംവിധാനമുപയോഗിച്ച് തെരച്ചില്‍ നടത്തുമ്പോള്‍ ലഭിക്കുന്ന ഫലങ്ങളെ കാലാനുഗതമായി ക്രമീകരിക്കാന്‍ ഉപയോക്താവിനാവും.

ഓരോ ചിത്രങ്ങളോടും സമാനമായ മറ്റ് ചിത്രങ്ങള്‍ കാണിക്കുന്നതിനൊപ്പം തന്നെ അവ ഏത് സമയത്ത് എടുത്തവയാണെന്ന് കൂടി തെരച്ചില്‍ ഫലങ്ങളില്‍ വ്യക്തമാവും. ഉദാഹരണമായി ജഗ്വാര്‍ എന്ന പദം നല്‍കി ചിത്രങ്ങള്‍ തെരയുന്ന ഉപയോക്താവിന് ലഭിക്കുന്ന ചിത്രങ്ങള്‍ക്ക് പുറമെ സമാനമായ മറ്റ് ചിത്രങ്ങള്‍ കൂടി ലഭിക്കണമെന്നുണ്ടെങ്കില്‍ ചിത്രത്തിനു താഴെയുള്ള ‘സിമിലര്‍ ഇമേജ് ലിങ്ക്‘ എന്ന ഐക്കണില്‍ ക്ലിക് ചെയ്താല്‍ മതിയാവും.

അതുപോലെ ഗൂഗിളില്‍ വാര്‍ത്തകള്‍ക്കായി പരതുന്ന ഉപയോക്താവിന് ഇനി മുതല്‍ പത്രങ്ങളിലും മാഗസിനുകളും ബ്ലോഗിലുമെല്ലാം പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ ഏറ്റവും പുതിയ തീയ്യതി അനുസരിച്ച് കാലാനുഗതമായി ചിട്ടപ്പെട്ടുത്തിയ വാര്‍ത്തകളായിരിക്കും ലഭിക്കുക.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സണ്‍ മൈക്രോ ഇനി ഓറക്കിളിന് സ്വന്തം
ലേ ഓഫ് അവസാന നടപടിയെന്ന് ടെക് മഹീന്ദ്ര
പൊളാരിസ് അറ്റാദായത്തില്‍ വര്‍ധന
ഓറക്കിള്‍ സേവന നികുതിയടയ്ക്കണമെന്ന് സര്‍ക്കാര്‍
എംടിഎന്‍എല്‍ ത്രീ - ജി സേവനം മേയില്‍
പുതിയ സേവനവുമായി ജി മെയില്‍