ലോകത്തെ മുന്‍നിര സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോകിയയുടെ ഇ സീരീസില്‍ പെട്ട നോകിയ ഇ75 ഇന്ത്യയില്‍ പുറത്തിറങ്ങി. മെസേജിംഗ് സര്‍വീസിന് പ്രാധാന്യം നല്‍കുന്ന ഇ75ല്‍ ഇ-മെയില്‍ സേവനവും ലഭ്യമാണ്. ഇ-മെയിലും മെസേജിംഗ് സര്‍വീസും പൂര്‍ണമായും ഏകീകരിച്ച് നോകിയ പുറത്തിറക്കുന്ന ആദ്യ സ്ലൈഡര്‍ സെറ്റാണിത്.
ഡെസ്ക്‍ടോപില്‍ ഇ-മെയില്‍ സേവനം ലഭ്യമാക്കാന്‍ കഴിയുന്നതു പോലെ തന്നെ നോകിയ ഇ75ലും സാധിക്കുമെന്ന് നോകിയ അധികൃതര്‍ അറിയിച്ചു. ക്യു ഡബ്ലിയു ഇ ആര്‍ ടി വൈ കീപാഡാണ് പുതിയ സെറ്റിലും ഉപയോഗിച്ചിരിക്കുന്നത്.
ഇതിനെല്ലാം പുറമെ 3.2 മെഗാപിക്സല്‍ ക്യാമറ, ഓട്ടോഫോക്കസ്, ഫ്ലാഷ്, മ്യൂസിക് പ്ലെയര്‍, മീഡിയ പ്ലെയര്‍, എഫ് എം, ഇന്‍റര്‍നെറ്റ് റേഡിയോ എന്നിവയെല്ലാം ഇ75ല്‍ ലഭ്യമാണ്. ഏറെ നൂതന സാങ്കേതിക വിദ്യകളോടെ പുറത്തിറക്കിയ ഇ75യുടെ വിപണി വില 26,299 രൂപയാണ്. സില്‍വര്‍ ബ്ലാക്ക്, റെഡ് എന്നീ രണ്ട് നിറങ്ങളിലാണ് ഇ75 പുറത്തിറക്കിയിരിക്കുന്നത്. |