പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > തെരഞ്ഞെടുപ്പ് ആവേശം ഓര്‍ക്കുട്ടിലും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
തെരഞ്ഞെടുപ്പ് ആവേശം ഓര്‍ക്കുട്ടിലും
രാജ്യത്തെ തെരഞ്ഞെടുപ്പ് ആവേശം ഗൂഗിളിന്‍റെ ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഓര്‍ക്കൂട്ടിലും എത്തിയിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഓര്‍ക്കൂട്ടില്‍ പുതിയ കമ്മ്യൂണിറ്റിക്ക് തന്നെ രൂ‍പം കൊടുത്തിട്ടുണ്ട്. ദി വോയിസ് ഓഫ് യൂത്ത് എന്ന പേരിലാണ് പുതിയ കമ്മ്യൂണിറ്റി ഉണ്ടാക്കിയിരിക്കുന്നത്.

പുതിയ കമ്മ്യൂണിറ്റിയില്‍ പൊതുതെരഞ്ഞെടുപ്പ് നടത്തി ഒരോ മണ്ഡലത്തിലും ആര് വിജയിക്കുമെന്ന് കണ്ടെത്താനാകും. കമ്മ്യൂണിറ്റി അംഗങ്ങള്‍ തന്നെ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയാണ് വിജയികളെ കണ്ടെത്തുന്നത്. ഇതിനു പുറമെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താനും കമ്മ്യൂണിറ്റിയില്‍ അവസരമുണ്ട്. കമ്മ്യൂണിറ്റിയിലെ പൊതുതെരഞ്ഞെടുപ്പ് ഏപ്രില്‍ 14നാണ് അവസാനിക്കുക.

ഇന്ത്യയിലെ മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വിഭിന്നമായി ഈ തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ ആവേശം ഏറെ പ്രകടമാണെന്ന് ഗൂഗിള്‍ ഇന്ത്യ പ്രൊഡക്ട് മാനേജര്‍ വിഹാരി കൊമരഗിരി പറഞ്ഞു. രാജ്യത്തെ തെരഞ്ഞെടുപ്പ് ആവേശവും പോരാട്ടവും ഇന്‍റര്‍നെറ്റ് ലോകത്താണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യഥാര്‍ഥ ലോകത്തിന്‍റെ കണ്ണാടിയാണ് സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളെന്നും അതിനുള്ള വ്യക്തമായ ഉദാഹരണമാണ് തെരഞ്ഞെടുപ്പ് കമ്മ്യൂണിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പത്രങ്ങളെ സ്നേഹിച്ച്, സേവിച്ച് ഗൂഗിള്‍
പരസ്യം: പരമ്പരാഗതയെ കീഴടി ഓണ്‍ലൈന്‍
വാര്‍ത്തകള്‍ വളര്‍ത്തിയ ട്വിറ്റര്‍
മുസ്ലിം പ്രാര്‍ഥനയ്ക്ക് മൊബൈല്‍ സഹായം
ഓണ്‍ലൈന്‍ സംഗീതലോകം കീഴടക്കാന്‍ യാഹൂ
വോട്ടെടുപ്പിന് ഇന്‍റര്‍നെറ്റ് ഭീമനും