പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > നെറ്റില്‍ ഇന്ത്യ ഇഴഞ്ഞ്...ഇഴഞ്ഞ്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നെറ്റില്‍ ഇന്ത്യ ഇഴഞ്ഞ്...ഇഴഞ്ഞ്
വിവരസാങ്കേതിക മേഖലയില്‍ ഇന്ത്യ ഏറെ മുന്നിലാണെങ്കിലും ഇന്‍റര്‍നെറ്റ് കണക്‍ഷന്‍ വേഗതയുടെ കാര്യത്തില്‍ ബഹുദൂരം പിന്നിലാണെന്ന് പഠനം. ലോകത്തെ 223 രാജ്യങ്ങളില്‍ നെറ്റ് കണക്‍ഷന്‍ വേഗതയുടെ കണക്കെടുക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം നൂറ്റിപതിനഞ്ചാമതാണ്.

അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അകാമായി ടെക്നോളജീസാണ് ഇത്തരമൊരു പഠനം നടത്തിയത്. ഇന്ത്യയിലെ ശരാശരി ഇന്‍റര്‍നെറ്റ് കണക്‍ഷണുകളുടെ വേഗത 772 കെബിപിഎസാണ്. അതേസമയം, ആഗോള ശരാശരി നെറ്റ് കണക്‍ഷന്‍ വേഗത 1.5 എം ബി പി എസാണ്.

2008 അവസാനത്തിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ലോകത്തെ 19 ശതമാനം നെറ്റ് കണക്‍ഷണുകളും അഞ്ച് എം ബി പി എസിനു മുകളിലാണെന്നാണ് സൂചിപ്പിക്കുന്നത്. 2007 നു ശേഷം ലോകത്തുള്ള നെറ്റ് കണക്‍ഷണുകളുടെ വേഗത 21 ശതമാനം വര്‍ധിച്ചു.

ദക്ഷിണ കൊറിയയയാണ് നെറ്റ് കണക്‍ഷന്‍ വേഗതയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഇവിടത്തെ എല്ലാ കണക്‍ഷണും അഞ്ച് എം ബി പി എസിനു മുകളിലാണ്. ആഗോള ബ്രോഡ്ബാന്‍ഡ് കണക്‍ഷന്‍ വേഗതയില്‍ ഇന്ത്യയുടെ സ്ഥാനം 93മതാണ്.

3.74 ശതമാനം ബ്രോഡ് ബാന്‍ഡ് കണക്‍ഷണുകള്‍ മാത്രമെ രണ്ട് എം ബി പി എസിനും മുകളില്‍ വേഗതയില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ദക്ഷിണ കൊറിയയ്ക്ക് പിന്നാലെ സ്വീഡന്‍, നെതര്‍‌ലാന്‍ഡ്സ്, ഡെന്‍‌മാര്‍ക്ക്, നോര്‍വേ എന്നീ രാജ്യങ്ങളാണ് നെറ്റ് കണക്‍ഷന്‍ വേഗതയില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
മലയാളം മൊഴിയുന്ന ജി മെയില്‍
ഇന്ത്യയില്‍ സൈബര്‍ ക്രൈം വലമുറുക്കുന്നു
മാന്ദ്യം; നോകിയ കടുത്ത നടപടിക്ക്
ചൈനയ്ക്ക് സംഗീതം പകരാന്‍ ഗൂഗിള്‍
എന്‍‌കാര്‍ട്ടയ്ക്ക് ദയാവധം
ഇ-രതിയുടെ വാതിലുകള്‍ കൊട്ടിയടച്ച് ചൈന