ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ മലയാളവും കീഴടക്കിയിരിക്കുന്നു. ഇനിമുതല്‍ ജി മെയില്‍ വഴി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പ്രാദേശിക ഭാഷയില്‍ മെയില്‍ അയക്കാം.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ജിമെയില്‍ ഉപയോഗിക്കാനാകും. വളരെ ലളിതമായി ടൈപ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ ജിമെയില്‍ തയ്യാറാക്കിയിരിക്കുന്നത്.
നിങ്ങള്‍ക്ക് ആവശ്യമായ ഭാഷ തെരഞ്ഞെടുത്ത് യൂണികോഡില്‍ ടൈപ് ചെയ്യുകയേ വേണ്ടൂ. ജിമെയില്‍ തുറക്കുമ്പോള്‍ തന്നെ ഈ സേവനം കണ്ടെത്താനാകില്ല, സെറ്റിംഗ്സില്‍ ലാംഗ്വേജ് വിഭാഗത്തില്‍ പോയി വേണ്ട ഭാഷ തെരഞ്ഞെടുത്താല്‍ മാത്രമെ ജിമെയിലിന്‍റെ പ്രാദേശിക ഭാഷാ സേവനം ലഭിക്കൂ. |