പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > വിഡ്ഢി ദിനത്തെ വരവേല്‍ക്കാന്‍ വൈറസും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വിഡ്ഢി ദിനത്തെ വരവേല്‍ക്കാന്‍ വൈറസും
ലോക വിഡ്ഢിദിനമായ ഏപ്രില്‍ ഒന്നിനെ വരവേല്‍ക്കാന്‍ വൈറസും എത്തുന്നു. കോണ്‍ഫിക്കര്‍ സി എന്ന പേരിലറിയപ്പെടുന്ന വൈറസ് ലോക കമ്പ്യൂട്ടര്‍, ഇന്‍റര്‍നെറ്റ് ശൃംഖലയ്ക്ക് തന്നെ ഭീഷണിയായേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

നേരത്തെ കോണ്‍ഫിക്കര്‍ എയും ബിയും ഐടി മേഖലയ്ക്ക് വന്‍ നഷ്ടം വരുത്തിയിരുന്നു. ഏപ്രില്‍ ഒന്നിന് പ്രവര്‍ത്തനം തുടങ്ങുന്ന രീതിയിലാണ് പുതിയ വൈറസ് പ്രോഗ്രാം ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ഐ ടി വിദഗ്ധരെല്ലാം ഭീതിയിലാണ്. സ്പാം മെയിലുകള്‍ വഴിയും കോണ്‍ഫിക്കര്‍ സി ആക്രമണം നടത്തിയേക്കുമെന്നാണ് അറിയുന്നത്.

കമ്പ്യൂട്ടറിലെ സുപ്രധാന സോഫ്റ്റ്വയറുകളെ ആക്രമിക്കാന്‍ കഴിയുന്ന വൈറസ്, നെറ്റ് ഉപയോഗിക്കുമ്പോള്‍ തനിയേ സിസ്റ്റത്തിലേക്ക് ഇന്‍സ്റ്റാളാവുകയാണ് പതിവ്. ഇന്‍സ്റ്റാള്‍ ആകുന്നതോടെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളെ ഒന്നൊന്നായി ആക്രമിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

കോണ്‍ഫിക്കര്‍ സിയെ നേരിടുന്നത് സംബന്ധിച്ച് മൈക്രോസോഫ്റ്റ് വക്താവ് നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തെ കോണ്‍ഫിക്കര്‍ എ, ബി വൈറസുകളെ ഐ ടി മേഖലയിലെ മൊത്തം വൈറസ് സുരക്ഷാ സോഫ്റ്റ്വയര്‍ നിര്‍മ്മാതാക്കള്‍ ചേര്‍ന്നാണ് തകര്‍ത്തത്. എന്നാല്‍ ഏപ്രില്‍ ഒന്ന് ഫാന്‍സി ദിനമായതിനാല്‍ ഇത്തരമൊരു പ്രചാരണത്തിന് വേണ്ടത്ര ശ്രദ്ധകൊടുക്കേണ്ടെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഗെയിംസ് വിപണി പിടച്ചടക്കാന്‍ മാക്സ്പെയിന്‍
യൂട്യൂബിന് ചൈനയില്‍ വിലക്ക്
ജനപ്രിയ രഹസ്യവാക്ക് 123456
സോണി പ്ലേ സ്റ്റേഷനില്‍ ഹനുമാന്‍
അഡോബ് ഡയറക്ടര്‍ പുതുക്കി
മുഖം മിനുക്കി ഫേസ്ബുക്ക് നേടുന്നു