പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > കോര്‍പ്പറേറ്റ് വിപണി ലക്‍ഷ്യമിട്ട് സ്കൈപി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കോര്‍പ്പറേറ്റ് വിപണി ലക്‍ഷ്യമിട്ട് സ്കൈപി
ഇന്‍റര്‍നെറ്റ് കോളിംഗ് സേവനം നല്‍കുന്ന പ്രമുഖ കമ്പനിയായ സ്കൈപി പുതിയ സോഫ്റ്റ്വയര്‍ പുറത്തിറക്കുന്നു. സ്കൈപിയുടെ ഇബേ യൂണിറ്റാണ് ഇത്തരമൊരു സോഫ്റ്റ്വയര്‍ പുറത്തിക്കുക. കോര്‍പറേറ്റ് ഫോണ്‍ സംവിധാനങ്ങളെ കോര്‍ത്തിണക്കുന്നതായിരിക്കും പുതിയ സോഫ്റ്റ്വയറെന്ന് സ്കൈപി അധികൃതര്‍ അറിയിച്ചു.

എസ് ഐ പി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന പുതിയ സോഫ്റ്റ്വയറിന്‍റെ സഹായത്തോടെ രാജ്യത്തിനകത്തും പുറത്തേക്കും വിളിക്കാനാകും. പദ്ധതിയുടെ തുടക്കത്തില്‍ സെല്‍ഫോണിലേക്കും ഫിക്സഡ് ലൈനിലേക്കും വിളിക്കാന്‍ മിനുറ്റിന് 2.1 സെന്‍റായിരിക്കും ഈടാക്കുക. ചില ടെലികോം കമ്പനികളുമായുള്ള കരാര്‍ പ്രകാരമണ് സ്കൈപി ഇത്തരം സേവനം നല്‍കുന്നത്.

എന്നാല്‍ സ്കൈപി സോഫ്റ്റ്വയര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറുകള്‍ വഴി വിളിക്കുന്നത് സൌജന്യമായിരിക്കും. 2005ലാണ് സ്കൈപി ഇബേ തുടങ്ങിയത്. ഇന്‍റര്‍നെറ്റ് കാളിംഗ് സേവന രംഗത്ത് സ്കൈപി ഇന്ന് ലോകത്തില്‍ ഒന്നാം സ്ഥാനത്താണ്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഗൂഗിള്‍ തെരുവ് ചിത്രങ്ങള്‍ പിന്‍‌വലിക്കുന്നു
ഐഫോണ്‍ വില്‍‌പന 17 ദശലക്ഷം കവിഞ്ഞു
സംഗീതം ആസ്വദിക്കാന്‍ സാംസങ് പിത്രീ പ്ലേയര്‍
ഓണ്‍ലൈന്‍ വീഡിയോ പ്രേക്ഷകരില്‍ വര്‍ധന
സെല്‍ഫോണ്‍ വിപണി ഭീതിയില്‍
ഐഫോണില്‍ അശ്ലീല വീഡിയോ