രാജ്യത്തെ ഏറ്റവും പഴയ ടെലികോം സേവന ദാദാക്കളായ ബി പി എല്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍റെ പേര് മാറ്റി. ലൂപ് മൊബൈല്‍ എന്നാണ് പുതിയ പേര്. ടി പി ജി നമ്പ്യാരുടെ ബി പി എല്‍ ഗ്രൂപ്പുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതോടെയാണു പേര് മാറ്റാന്‍ കമ്പനി തീരുമാനിച്ചത്.
ബി പി എല്‍ എന്ന ബ്രാന്‍ഡ് നാമം ഉപയോഗിക്കാനായി എസ്സാര്‍ ഗ്രൂപ്പിന്‍റെ ഉടമസ്‌ഥതയിലുള്ള കമ്പനി വര്‍ഷം തോറും ബി പി എല്‍ ഗ്രൂപ്പുമായി കരാര്‍ പുതുക്കിവരികയായിരുന്നു. നിലവിലുള്ള കരാര്‍ മാര്‍ച്ച് 31ന് തീരുകയാണ്.
അതേസമയം, നെറ്റ്വര്‍ക്ക് വിപുലീകരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയായതായി കമ്പനി അധികൃതര്‍ അറിയിച്ചു. നെറ്റ്വര്‍ക്ക് സേവനം നേരത്തേതില്‍ നിന്നും ഇരട്ടിയാക്കിയിട്ടുണ്ട്. നെക്സ്റ്റ് ജനറേഷന്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ (എന്‍ ജി ഐ പി), ജി എസ് എം എന്നീ സാങ്കേതിക സേവനങ്ങളും ലൂപില്‍ ലഭ്യമായിരിക്കും. നെറ്റ്വര്‍ക്ക് വിപുലീകരണത്തിനായി 300 കോടി രൂപയാണ് ലൂപ് മൊബൈല്‍ ചെലവഴിച്ചത്.
|