ഇനിമുതല്‍ സെല്‍ഫോണുകളില്‍ ഡിജിറ്റല്‍ റേഡിയോ സ്റ്റേഷനുകളുടെ സേവനങ്ങളും ലഭിക്കും. ഫ്രാന്‍സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ട്രീമെസ്സോ എന്ന സോഫ്റ്റ്വയര്‍ കമ്പനിയാണ് സെല്‍ഫോണുകള്‍ക്കായി ഇത്തരമൊരു സംവിധാനം കൊണ്ടുവരുന്നത്. ഇന്‍ട്രാക്ടീവ് ഡിജിറ്റല്‍ റേഡിയോ സേവനം സെല്‍ഫോണ്‍ ഡിവൈസുകളില്‍ മാത്രമെ പ്രവര്‍ത്തിക്കൂ.
ടി-ഡിഎംബി എന്ന നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഡിജിറ്റല്‍ റേഡിയോ പ്രവര്‍ത്തിക്കുന്നത്. ഈ സംവിധാന സഹായത്തോടെ ഡിജിറ്റല്‍ റേഡിയോയില്‍ ലഭിക്കുന്ന ഓരോ പരിപാടിയുടെയും വിശദവിവരങ്ങള്‍ ലഭിക്കും. ഡിജിറ്റല്‍ റേഡിയോ വഴി മ്യൂസിക്, വോട്ട് ഓണ്‍ ഗെയിംസ്, വിവിധ പ്രോഗ്രാമുകള്‍ എന്നിവയെല്ലാം വാങ്ങാനുള്ള അവസരവുമുണ്ട്. പുതിയ ഓഡിയോ ഫോര്‍മ്മാറ്റായ എം പി ഇ ജി-4 ആണ് ഡിജിറ്റല്‍ റേഡിയോ പ്രക്ഷേപണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
|