ആപ്പിള്‍ ഐഫോണിന്‍റെ ജനപ്രിയ എസ് എം എസ് ആപ്ലിക്കേഷന് ഗൂഗിള്‍ വിലക്ക്. ഗൂഗിളിന്‍റെ ചാറ്റിംഗ് പ്രോഗ്രാമിനെ ഈ എസ് എം എസ് ആപ്ലിക്കേഷന്‍ തകര്‍ക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് ഗൂഗിള്‍ ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൌജന്യമായി സന്ദേശം അയക്കാന്‍ സഹായിക്കുന്ന ഈ ആപ്ലിക്കേഷന്‍റെ ഡൌണ്‍ലോഡിംഗ് വര്‍ധിച്ചിരുന്നു.
പരിധിയില്ലാതെ സന്ദേശമയക്കാന്‍ സഹായിക്കുന്ന ഈ ആപ്ലിക്കേഷന്‍റെ വില 0.99 അമേരിക്കന്‍ ഡോളണ്. ഈ ആപ്ലിക്കേഷന്‍ കൊണ്ട് ഐ പോഡ്, ഐ ഫോണ്‍ വഴി മെസേജ് കൈമാറാനാകും. ഐ ഫോണ്‍ സ്റ്റോര്‍ വഴി കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഈ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡിംഗ് ഏറെ മുന്നിലായിരുന്നു. ഐ ഫോണിന് വേണ്ടി ഇന്നര്‍ ഫെന്‍സ് എന്ന കമ്പനിയാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ വിപണിയിലിറക്കിയത്. എന്നാല്‍ ഗൂഗിളിന്‍റെ വിലക്ക് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇന്നര്‍ ഫെന്‍സ് കമ്പനി എസ് എം എസ് ആപ്ലിക്കേഷന്‍റെ വില്‍പന നിര്‍ത്തിവച്ചിരിക്കയാണ്. |