പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > വൈദ്യലോകത്തെ സഹായിക്കാന്‍ ഐബി‌എം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വൈദ്യലോകത്തെ സഹായിക്കാന്‍ ഐബി‌എം
PROPRO
രോഗിയുടെ ശാരീരിക വിവരങ്ങള്‍ വിശദീകരിക്കാന്‍ സഹായിക്കുന്ന സോഫ്റ്റ്വയറുമായി ലോക മുന്‍‌നിര ഐ ടി കമ്പനിയായ ഐ ബി എം രംഗത്തെത്തി. ഡെന്‍‌മാര്‍ക്കിലെ തിമോര്‍സ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് ഇത്തരമൊരു സോഫ്റ്റ്വയര്‍ നിര്‍മ്മിക്കുന്നത്.

രോഗിയുടെ ശരീരഘടനയുടെയും ആന്തരാവയവങ്ങളുടെയും ത്രിമാന ചിത്രങ്ങളും അനുബന്ധ വിവരങ്ങളും നല്‍കുന്ന സോഫ്റ്റ്വയര്‍ ഡോക്ടര്‍മാര്‍ക്ക് ഏറെ ഉപകാദപ്രദമായിരിക്കും. ഹൃദയത്തെ കുറിച്ചാണ് നിങ്ങള്‍ക്ക് അറിയേണ്ടതെങ്കില്‍ ഹൃദയ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ അത് സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ വരെ ലഭിക്കും. ഇതിലൂടെ ഒരു രോഗിയുടെ രോഗത്തിന്‍റെ വ്യക്തമായ ചിത്രം ഡോക്ടര്‍ക്ക് ലഭിക്കും.

നിരവധി രോഗികളില്‍ നിന്നും ഡോക്ടര്‍മാരുടെ അനുഭവങ്ങളുടെ വിവരങ്ങളില്‍ നിന്നാണ് ഇത്തരമൊരു സോഫ്റ്റ്വയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം, പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സോഫ്റ്റ്വയര്‍ വിവിധ ആശുപത്രികളില്‍ പരീക്ഷിക്കുമെന്ന് സോഫ്റ്റ്വയര്‍ നിര്‍മ്മാണ സംഘം അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പുതിയ പ്രൊജക്ടറുമായി എപ്സന്‍
യൂ ട്യൂബ് മ്യൂസിക്കിന് ബ്രിട്ടണില്‍ വിലക്ക്
ഗൂഗിള്‍ എര്‍ത്തിനെതിരെ മഹാരാഷ്ട്രസര്‍ക്കാര്‍
തെരഞ്ഞെടുപ്പിന് നേതാക്കളുടെ ഒളിമ്പിക്സ്
ടച്ച് സ്ക്രീന്‍ നെറ്റ്ബുക്കുമായി ആപ്പിള്‍
പണം ലാഭിക്കാന്‍ ഗൂഗിള്‍ ടിപ് ജാര്‍