പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > നോകിയയുടെ സോഫ്റ്റ്വെയര്‍ സ്റ്റോര്‍ ഉടന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നോകിയയുടെ സോഫ്റ്റ്വെയര്‍ സ്റ്റോര്‍ ഉടന്‍
ലോകത്തെ പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാതാക്കളായ നോകിയയുടെ മൊബൈല്‍ സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡ് സേവനം ഉടന്‍ തന്നെ തുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ആപ്പിള്‍ കമ്പനിയുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ വന്‍ വിജയമായതിനെ തുടര്‍ന്നാണ് നോകിയയും ഇത്തരമൊരു സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡിംഗ് സംവിധാനം തുടങ്ങുന്നത്. ഗൂഗിളും ആപ്പിളുമൊക്കെ മൊബൈല്‍ വിപണിയിലേക്ക് കടന്നു വന്നതോടെയാണ് മൊബൈല്‍ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്‍റിന് ഇത്രയേറെ പ്രാധാന്യമേറിയത്.

സോഫ്റ്റ്വെയര്‍ ഡൌണ്‍ലോഡിംഗ് സ്റ്റോര്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് കരുതുന്നതെന്ന് നോകിയ അധികൃതര്‍ പറഞ്ഞു. ഐഫോണ്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറെ പ്രചാരം നേടിയ ഒന്നായിരുന്നു ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍. ഇത് വഴി നിരവധി മൊബൈല്‍ സോഫ്റ്റ്വെയറുകള്‍ സൌജന്യമായും നിശ്ചിത വിലയ്ക്കും വിപണനം നടത്തിക്കഴിഞ്ഞു.

കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം ആപ്പിള്‍ സ്റ്റോറില്‍ ഏകദേശം 15,000 ഡൌണ്‍ലോഡിംഗ് ആപ്ലിക്കേഷന്‍സ്
500 ദശലക്ഷം പേര്‍ ഉപയോഗിച്ചുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം, മൈക്രോസോഫ്റ്റ് കോര്‍പ്പറേഷനും മൊബൈല്‍ ഓണ്‍ലൈന്‍ ബാസാര്‍ തുടങ്ങാനിരിക്കയാണ്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സോളാര്‍ ഫോണുമായി സാംസങ്
ഗ്രാഫിക്സ് കാര്‍ഡുമായി അസസ്
നിധി കണ്ടെത്താന്‍ ഗൂഗിള്‍ എര്‍ത്ത്
ഡെല്ലിന്‍റെ മള്‍ട്ടി-ടച്ച് ലാപ്ടോപ് വിപണിയില്‍
പരിഷ്കരിച്ച എഐആര്‍ മാര്‍ക്കറ്റ്പ്ലേസ് പുറത്തിറക്കി
നോക്കിയ എക്സ്പ്രസ് മ്യൂസിക് വരുന്നു