മൊബൈല്‍ കിട്ടിയാല്‍ ചിലര്‍ കൂട്ടുകാരെ മറക്കും ചുറ്റുവട്ടവും മറക്കും. മൊബൈലില്‍ സംസാരിച്ച് പണം കളയുന്നവരെയല്ല ഉദ്ദേശിച്ചത്. മൊബൈലിലെ ഗെയിം സോണ്‍ ആവശ്യത്തിലും അധികവും ഉപയോഗിച്ച് സന്തോഷിക്കുന്നവരാണ് ഇത്തരക്കാര്‍. മൊബൈല്‍ ഗെയിം പ്രേമികള്‍ക്ക് സോണി എറിക്സന്‍റെ വക ഒരു ‘ഹാപ്പി ന്യൂസ്’.മൊബൈല്‍ ഗെയിം താല്‍പര്യക്കാരെ ലക്‍ഷ്യമിട്ട് സോണി എറിക്സന്‍ പുതിയ ഹാന്‍ഡ് സെറ്റ് പുറത്തിറക്കി. എഫ്305 എന്ന് പേരിട്ടിരിക്കുന്ന പുതിയ ഗെയിം സെറ്റ് പുറത്തിറക്കിയത് വ്യാഴാഴ്ചയാണ്. മോഷന്‍ സെന്‍സര്‍ സാങ്കേതികത കൊണ്ട് പ്രവര്‍ത്തിക്കുന്ന സെറ്റിന്‍റെ വില 8995 രൂപയാണ്. ഇത്തരത്തിലുള്ള കൂടുതല്‍ ഗെയിം ഹാന്‍ഡ്സെറ്റുകള്‍ തുടര്‍ന്നും ഇറക്കുമെന്ന് സോണി എറിക്സണ്‍ മാനേജര്‍ സുധിന്‍ മാഥുര്‍ പറഞ്ഞു. രണ്ട് മെഗാ പിക്സല്‍ ക്യാമറയുള്ള സെറ്റില്‍ അമ്പതോളം ഗെയിമുകള്‍ ലഭ്യമായിരിക്കും.‘പ്ലേ നൌ’ എന്ന പുതിയ ഡൌണ്‍ലോഡ് സംവിധാനം തുടങ്ങാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്. സോണി എറിക്സന്‍റെ പുതിയ ഉല്‍പ്പന്നങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യാവുന്ന ഈ സേവനം ഇന്ത്യയില്‍ ഉടന്‍ തന്നെ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു. |