പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ഇന്ത്യയില്‍ നെറ്റ് മുന്നോട്ട്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ത്യയില്‍ നെറ്റ് മുന്നോട്ട്
PTI
രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ 2008ല്‍ തൊട്ട് മുന്‍ വര്‍ഷത്തേക്കാള്‍ 17 ശതമാനത്തിന്‍റെ വര്‍ദ്ധനയുണ്ടായതായി റിപ്പോര്‍ട്ടുകള്‍. ഇന്‍റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ “ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ്” എന്ന പഠനത്തിലാണ് ഈ വിവരമുള്ളത്.

രാജ്യത്ത് 45.3 മില്യണ്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കളുള്ളതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 42 മില്യണ്‍ ആളുകളും നഗരപ്രദേശങ്ങളിലുള്ളവരാണ്. മുന്‍ വര്‍ഷം മൊത്തം ഉപയോക്താക്കളുടെ എണ്ണം 36 മില്യണ്‍ ആയിരുന്നു.

മാസത്തില്‍ ഒരിക്കലെങ്കിലും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരെയാണ് ഇന്‍റര്‍നെറ്റ് ഉപയോക്താക്കളായി പഠനത്തില്‍ പരിഗണിച്ചിട്ടുള്ളത്. എന്നാല്‍ വല്ലപ്പോഴും ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം പരിഗണിക്കുകയാണെങ്കില്‍ മൊത്തം ഉപയോക്താക്കളുടെ എണ്ണം 57 മില്യണ്‍ വരും.

എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 2008ല്‍ വര്‍ദ്ധന വളരെ സാവധാനത്തിലായിരുന്നെന്ന് പഠനം വിലയിരുത്തുന്നു. ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളെയും അപേക്ഷിച്ച് ഇന്ത്യയില്‍ വര്‍ദ്ധന കുറവാണ്. ചൈനയില്‍ 250 മില്യണില്‍ കൂടുതല്‍ ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ ഉള്ളതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എയര്‍ടെല്ലും റിലയന്‍സും ഏറ്റുമുട്ടുന്നു
500 രൂപയ്ക്ക് കമ്പ്യൂട്ടര്‍
കഞ്ചാവ് കണ്ടെത്താന്‍ ഗൂഗിള്‍
കൊഡാക്ക് 4500 ജീവനക്കാരെ പിരിച്ചുവിടുന്നു
ഇന്‍‌ഫോസിസില്‍ 5000 പേര്‍ നിരീക്ഷണത്തില്‍
ഏ‌ഓ‌എല്ലും കൂട്ടപ്പിരിച്ചുവിടലിന്