പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > സത്യത്തിന് പുതിയ സി‌ഇ‌ഒയെ നാളെ പ്രഖ്യാപിക്കും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സത്യത്തിന് പുതിയ സി‌ഇ‌ഒയെ നാളെ പ്രഖ്യാപിക്കും
സത്യം കമ്പ്യൂട്ടര്‍ സര്‍വിസസിന്‍റെ പുതിയ ചീഫ് എക്സിക്യുട്ടീവ് ഓഫീ‍സറെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറെയും നാളെ തെരഞ്ഞെടുത്തേക്കും. കേന്ദ്രമന്ത്രി അശ്വനി കുമാര്‍ അറിയിച്ചതാണിത്. സത്യത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ആറംഗ ഡയറക്ടര്‍ ബോര്‍ഡ്‌ ഇന്നും നാളെയും ഹൈദരാബാദില്‍ യോഗം ചേരുന്നുണ്ട്‌.

പുതിയ സി‌ഇ‌ഒ യുടെയും സി‌എഫ്‌ഒ യുടെയും നിയമനം സംബധിച്ച് യോഗം ചര്‍ച്ചചെയ്യുന്നുണ്ട്. നാളത്തെ യോഗത്തില്‍ നിയമനങ്ങളില്‍ അവസാന തീരുമാനമെടുക്കുമെന്നും അതേസമയം സി‌ഇ‌ഒ യുടെ നിയമനത്തിനാണ് കമ്പനി കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്നും മന്ത്രി പറഞ്ഞു. കഴിവും വിശ്വാസ്യതയുമുള്ള ആളായിരിക്കും പുതിയ സി‌ഇ‌ഒ എന്നും മന്ത്രി ഉറപ്പ് നല്‍കി.

സിഇഒ സ്ഥാനത്തേക്ക്‌ 40 അപേക്ഷകരാണു രംഗത്തെത്തിയിട്ടുള്ളതെന്ന് കമ്പനിയില്‍ സര്‍ക്കാര്‍ നിയോഗിച്ച ഡയറക്ടറും ഹൗസിങ്‌ ഡവലപ്മെന്റ്‌ ഫിനാന്‍സ്‌ കോര്‍പറേഷന്‍ (എച്ച്ഡിഎഫ്സി) ചെയര്‍മാനുമായ ദീപക്‌ പരേഖ് പറഞ്ഞു‌.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple, Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
എല്‍ ജി യ്ക്ക് മൂന്നാം സ്ഥാനം
കൂടുതല്‍ നിക്ഷേപവുമായി വൊഡാഫോണ്‍
ബി.എസ്‌.എന്‍.എല്‍ വളരുന്നു
ഐ‌പി‌ടി‌വിയുമായി എയര്‍ടെല്‍
ചൈന ഇന്‍റര്‍നെറ്റിന് അടിമപ്പെടുന്നു
പ്രിന്‍റ് ആഡ്സ് ഗൂഗിള്‍ നിര്‍ത്തുന്നു