പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ബോംബ് വീഡിയോ വിനയായി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബോംബ് വീഡിയോ വിനയായി
വീഡിയോ ഷെയറിങ്ങ് വെബ്സൈറ്റായ യൂട്യൂബില്‍ ബോംബ് നിര്‍മ്മാണത്തിന്‍റെ വിശദാംശങ്ങള്‍ പോസ്റ്റു ചെയ്ത യുവാവിന് പതിനഞ്ച് വര്‍ഷത്തെ തടവു ശിക്ഷ ലഭിച്ചതായി റിപ്പോര്‍ട്ട്. ഈജിപ്ത്തുകാരനായ എഞ്ചിനിയറിങ്ങ് വിദ്യാര്‍ത്ഥി അഹമ്മദ് മൊഹമ്മദിന് ശിക്ഷ ലഭിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കുട്ടികളുടെ റിമോട്ട് കണ്ട്രോള്‍ കളിപ്പാട്ടം എങ്ങനെ ഡിറ്റൊണേറ്ററാക്കി മാറ്റാം എന്നാണ് യൂട്യൂബില്‍ നല്‍കിയ വീഡിയോയിലൂടെ അഹമ്മദ് വിശദീകരിച്ചത്. അറബിയിലുള്ള ഈ 12 മിനിറ്റ് വീഡിയോ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ ഇതിന് മുന്‍പ് തന്നെ ഈ വീഡിയോ 782 വട്ടം കണ്ട് കഴിഞ്ഞിരുന്നു.

ഈ വീഡിയോ നിര്‍മ്മിച്ചത് താന്‍ തന്നെയാണെന്ന് കോടതിയില്‍ സമ്മതിച്ച അഹമ്മദ് ഇതിന്‍റെ പേരില്‍ ഖേദപ്രകടനം നടത്തുകയും ചെയ്തു. ആരെയും ദ്രോഹിക്കാന്‍ ഉദ്ദേശിച്ചല്ല വീഡിയോ തയാറാക്കിയതെങ്കിലും ചെയ്തത് തെറ്റാണെന്നും ഇയാള്‍ പറഞ്ഞു. വിവിധ തരത്തിലുള്ള സ്ഫോടക വസ്തുക്കള്‍ ഒരു പെട്ടിയില്‍ കൊണ്ടു പോകുന്നതിനിടയില്‍ കഴിഞ്ഞ വര്‍ഷം സൌത്ത കാരലീനയില്‍ അഹമ്മദ് അറസ്റ്റിലായിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പെയ്‌ലിന്‍ ഇമെയില്‍ വിവാദത്തില്‍
വരുന്നു വീഡിയോ ബയോഡേറ്റകള്‍
പുതുസേവനവുമായി എച്ച് സി എല്‍
കാര്‍ സര്‍വീസ് എസ്‌എം‌എസില്‍
സിനിമയ്ക്കും ഫ്രീ സോഫ്ട്‌വെയര്‍
ഷോയില്‍ നിന്ന് ആപ്പിള്‍ പിന്മാറുന്നു