പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > പെയ്‌ലിന്‍ ഇമെയില്‍ വിവാദത്തില്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പെയ്‌ലിന്‍ ഇമെയില്‍ വിവാദത്തില്‍
ഇന്‍റര്‍നെറ്റിന്‍റെയും ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളും പ്രചാരണ ഉപാധിയായിരുന്ന 2008ലെ അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടും തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ ഇന്‍റര്‍നെറ്റുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍.

റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായിരുന്ന സാറാ പെയ്‌ലിനാണ് ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. അലാസ്ക്ക ഗവര്‍ണറായ പെയ്‌ലിന്‍റെ ഓഫീസിലെ ചില ജീവനക്കാര്‍ തങ്ങളുടെ ഔദ്യോഗിക ഇമെയില്‍ അക്കൌണ്ടില്‍ നിന്ന് നിയുക്ത പ്രസിഡന്‍റ് ബരാക്ക് ഒബാമയെ കുറിച്ച് അപകീര്‍ത്തികരമായ മെയിലുകള്‍ അയച്ചതാണ് വിവാദമായത്.

ഒബാമയുടെ തെരഞ്ഞെടുപ്പ് വിജയത്തെ കുറിച്ച്, ‘സര്‍ക്കാര്‍ ചിലവില്‍ ജീവിക്കാന്‍ ഒരു കറുത്ത വര്‍ഗ കുടുംബം കൂടി’ തുടങ്ങിയ ഇമെയിലുകളാണ് പെയ്‌ലിന്‍റെ ഓഫീസിലെ ചില ജീവനക്കാര്‍ അയച്ചതായി തെളിഞ്ഞത്. നേരത്തെ തന്നെ വര്‍ണവിവേചന സമീപനങ്ങള്‍ ആരോപിക്കപ്പെടുന്ന് പെയ്‌ലിന്‍ ഈ വിഷയത്തില്‍ നിശബദ്ധത പാലിക്കുകയാണ്.

എന്നാല്‍ ആയിരക്കണക്കിന് സംസ്ഥാന്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ ചുരുക്കം ചിലര്‍ മാത്രമാണ് ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും ഇതിന്‍റെ പേരില്‍ ഗവര്‍ണറെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നുമാണ് പെയ്‌ലിനോട് അടുത്ത് കേന്ദ്രങ്ങള്‍ പറയുന്നത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വരുന്നു വീഡിയോ ബയോഡേറ്റകള്‍
പുതുസേവനവുമായി എച്ച് സി എല്‍
കാര്‍ സര്‍വീസ് എസ്‌എം‌എസില്‍
സിനിമയ്ക്കും ഫ്രീ സോഫ്ട്‌വെയര്‍
ഷോയില്‍ നിന്ന് ആപ്പിള്‍ പിന്മാറുന്നു
അഭിഭാഷകര്‍ക്ക് ഫേസ്‌ബുക്ക് ഉപയോഗിക്കാം