പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > വരുന്നു വീഡിയോ ബയോഡേറ്റകള്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വരുന്നു വീഡിയോ ബയോഡേറ്റകള്‍
WD
തൊഴില്‍ പംക്തിയില്‍ ആളെ ആവശ്യമുണ്ട് എന്നറിഞ്ഞാല്‍ ഉടന്‍ തന്നെ ബയോഡേറ്റ തയ്യാറാകുന്നത് തൊഴില്‍രഹിതരുടെ പതിവ് ശൈലിയാണല്ലോ. ചിലരിതിന് സ്വന്തം ഭാവനയും ഭാഷയും ഒക്കെ ഉപയോഗപ്പെടുത്തുമ്പോള്‍ ചില വിരുതന്മാരാകട്ടെ പഴയ ഏതെങ്കിലും ഒരു ബയൊഡേറ്റ തപ്പിയെടുത്ത് പേരും വിലാസവും യോഗ്യതയും മാത്രം മാറ്റി ഉപയോഗിക്കാറുമുണ്ട്.

ദീര്‍ഘകാല ഉപയോഗത്തിനായി ബയോഡേറ്റകള്‍ ഫോട്ടോകോപ്പിയെടുത്ത് സൂക്ഷിക്കുന്നവരുമുണ്ട്. സംഗതി എന്തുതന്നെയാലും ജോലി തരപ്പെടുത്തുക എന്ന ഒരു സദ്ദുദ്ദേശ്യം മാത്രമേ ഇതിന് പിന്നിലുള്ളു.

തൊഴില്‍ അന്വേഷകരായ ചെറുപ്പക്കാര്‍ക്ക് മാതൃകയാക്കാവുന്ന ഒരു പുതിയ ബയോഡേറ്റയ്ക്ക് രൂപം നല്‍കിയിരിക്കുകയാണ് യെല്‍ യൂണിവേഴ്സിറ്റിയിലെ അലക്സ് വയ്‌നര്‍. 2006 ഒക്ടോബറിലാണ് വയ്‌നര്‍ യുബിഎസ് എജി യിലേക്കുള്ള ജോലിക്കായി 11 പേജുള്ള ആപ്ലിക്കേഷനോടൊപ്പം, “അസാധ്യമായ് ഒന്നുമില്ല” എന്ന് പേരിട്ട വിശദമായ വീഡിയോ ബയോഡേറ്റ കൂടി നല്‍കിയത്. ഈ ബയോഡേറ്റയിലെ വയ്‌നറുടെ രസകരമായ വിശദീകരണങ്ങളില്‍ താല്പര്യം തോന്നിയ ഒരു UBS തൊഴിലാളി തന്റെ ചില സുഹൃത്തുക്കള്‍ക്ക് ഈ വീഡിയോ ബയോഡാറ്റാ അയച്ചു കൊടുത്തു. ഭാഗ്യമെന്നോ നിര്‍ഭാഗ്യമെന്നോ പറയട്ടെ ഒടുവില്‍ ഈ വീഡിയോ യൂ ടൂബിലും എത്തി.

വയ്‌നറുടെ പരീക്ഷണം നര്‍മ്മം ഉണര്‍ത്തുവെങ്കിലും ഈ വിഡിയോ കണ്ട ചില കോപ്പറേറ്റ് സ്ഥാപനങ്ങള്‍ അത്തരം ഒരു പരീക്ഷണത്തിന് തയ്യാറാവുകയാണ്. ഒരു ഉദ്യോഗാര്‍ത്ഥി തന്റെ കഴിവുകളെയും വ്യക്തിത്വത്തെയും കുറിച്ചുള്ള പൂര്‍ണ്ണചിത്രം ഇത്തരത്തിലൂടെ കാണിക്കുന്നതില്‍ എന്താണ് തെറ്റ്? എന്നാണ് വീഡിയോ ബയോഡേറ്റായെ അനുകൂലിക്കുന്നവരുടെ ചോദ്യം.

എന്നാല്‍ പരമ്പരാഗത ബയോഡേറ്റാ ശൈലി പിന്തുടരുന്നവര്‍ മറ്റ് ചില പ്രശ്നങ്ങളാണ് ഉന്നയിക്കുന്നത്. വീഡിയോ ബയോഡാറ്റാകള്‍ വംശീയമായും വര്‍ഗ്ഗീയമായും വയസ്സ് വേര്‍തിരിവും മറ്റുമെല്ലാം തുറന്നുകാട്ടുകയും, പിന്നീട് മറ്റ് പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്നാണ് ഇവരുടെ വാദം. മാത്രമല്ല കടലാസ് ബയോഡാറ്റായിലെ പ്രത്യേകവിവരങ്ങള്‍ക്ക് ഒരു അടുക്കുംചിട്ടയുമുണ്ടെന്നു മാത്രമല്ല തൊഴിലുടമസ്ഥര്‍ക്ക് അവര്‍ക്കാവശ്യമായ കൂടുതല്‍ വിവരങ്ങള്‍ ഇന്റര്‍വ്യൂ വേളയിലെ സംഭാഷണത്തിലൂടെ ലഭിക്കുകയും ചെയ്യുന്നു. വീഡിയോയില്‍ തങ്ങളെക്കുറിച്ച് നന്നായി അവതരിപ്പിക്കാന്‍ കഴിയില്ല എന്നതാണ് ചില ഉദ്യോഗാര്‍ത്ഥികളുടെ ഉത്കണ്ഠ. മാത്രമല്ല ചിലപ്പോള്‍ വീഡിയോ ബയോഡാറ്റാകള്‍ തൊഴില്‍ ദാതാക്കള്‍ക്ക് പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നും വരില്ല.

വയ്‌നര്‍ ഒരു കോമാളികഥാപാത്രമായെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ക്കും തൊഴിലുടമസ്ഥര്‍ക്കും വീഡിയോ ബയോഡാറ്റയുടെ ഗുണദോഷങ്ങളും സാധ്യതകളുമെല്ലാം തിരിച്ചറിയാനും അവരെ ചിന്തിപ്പിക്കാനും അയാളുടെ ഈ സാഹസികതയ്ക്ക് കഴിഞ്ഞു. ഇനി നിങ്ങളുടെ റസ്‌ലിംഗ് മത്സരമോ മറ്റ് കഴിവുകളോ ബയോഡാറ്റയില്‍ എഴുതണമോ അതോ വീഡിയോ ക്ലിപ്പിംഗുകളിലൂടെ കാണിക്കണമോ എന്ന് തീരുമാനിക്കൂ.

തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
പുതുസേവനവുമായി എച്ച് സി എല്‍
കാര്‍ സര്‍വീസ് എസ്‌എം‌എസില്‍
സിനിമയ്ക്കും ഫ്രീ സോഫ്ട്‌വെയര്‍
ഷോയില്‍ നിന്ന് ആപ്പിള്‍ പിന്മാറുന്നു
അഭിഭാഷകര്‍ക്ക് ഫേസ്‌ബുക്ക് ഉപയോഗിക്കാം
ഗൂഗിള്‍ ആന്‍ഡ്രോയിഡിന് പിന്തുണ