പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > പുതുസേവനവുമായി എച്ച് സി എല്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പുതുസേവനവുമായി എച്ച് സി എല്‍
ഐസിടി സിസ്റ്റം ഇന്‍റഗ്രേറ്റര്‍, വിതരണ കമ്പനിയായ എച്ച് സി എല്‍ ഇന്‍ഫോസിസ്റ്റംസ് ‘എച്ച് സി എല്‍ ടച്ച്’ എന്ന പേരില്‍ ഉപഭോക്തൃസേവന സംവിധാനം ആരംഭിച്ചു. ഇരുപത്തിനാല് മണിക്കൂറും എച്ച് സി എല്ലില്‍ നിന്ന് സേവനം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

ലാപ്ടോപ്പുകള്‍ ദിവസം മുഴുവനും പ്രവര്‍ത്തിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് കമ്പനി വ്യക്തമാക്കി. തങ്ങളുടെ ഉപഭോക്തൃസേവന സംവിധാനത്തിന്‍റെ പുതിയ ലോഗോയും എച്ച് സി എല്‍ പുറത്തിറക്കി.

പൂര്‍ണ്ണമായും കമ്പനിയുടെ ഉടമസ്ഥതയിലുള്ള 14 വിദൂര സപ്പോര്‍ട്ട് കേന്ദ്രങ്ങള്‍, 505 സര്‍വീസ് ഓഫീസുകള്‍, 390 വെയര്‍ ഹൌസുകള്‍, 150 റിപ്പയര്‍ കേന്ദ്രങ്ങള്‍ എന്നിവയാണ് എച്ച്‌സി‌എല്‍ ടച്ചിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുക. ഇതിന്‍റെ സേവനം 4000 നഗരങ്ങളില്‍ ലഭ്യമാക്കാനാണ് ലക്‌ഷ്യമിടുന്നതെന്നും കമ്പനി അധികൃതര്‍ വെളിപ്പെടുത്തി.

ലീപ്ടോപ്പ് ഉപയോക്താക്കള്‍ക്ക് രാജ്യത്ത് ഉടനീളം ഒരേ നമ്പറിലൂടെ ഈ സേവനം ലഭ്യമാകും. പതിനൊന്ന് പ്രാദേശിക ഭാഷകളിലും എച്ച് സി എല്‍ ടച്ച് സേവനം ലഭ്യമാണ്
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കാര്‍ സര്‍വീസ് എസ്‌എം‌എസില്‍
സിനിമയ്ക്കും ഫ്രീ സോഫ്ട്‌വെയര്‍
ഷോയില്‍ നിന്ന് ആപ്പിള്‍ പിന്മാറുന്നു
അഭിഭാഷകര്‍ക്ക് ഫേസ്‌ബുക്ക് ഉപയോഗിക്കാം
ഗൂഗിള്‍ ആന്‍ഡ്രോയിഡിന് പിന്തുണ
സാംസങ്ങിന്‍റെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍