ഓണ്‍ലൈന്‍ കാര്‍ സര്‍വീസിങ്ങ് പോര്‍ട്ടലായ മേരികാര്‍ ഡോട്ട് കോം എസ്‌എംഎസ് സേവനങ്ങളും ആരംഭിക്കുന്നു. മൊബൈല്‍ മെസേജിങ്ങ് സേവനദാതാക്കളായ വാല്യൂ ഫസ്റ്റുമായി ചേര്‍ന്നാണ് മേരീകാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.കാറുടമകള്‍ക്ക് തങ്ങളുടെ വാഹനം സര്‍വ്വീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ എസ്‌എംഎസ്സിലൂടെ ഉന്നയിക്കാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ ഒരുക്കുന്നത്. ഇത്തരത്തില്‍ ഉപയോക്താക്കള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ കാര്‍ ഡീലര്‍മാരെ ഇമെയിലിലൂടെയും എസ് എം എസിലൂടെയും അറിയിക്കും.ഈ പദ്ധതിക്കായി വാല്യൂഫസ്റ്റിന്‍റെ സാങ്കേതിക സംവിധാനങ്ങളാണ് മേരികാര്‍ പ്രയോജനപ്പെടുത്തുന്നത്. കൂടുതല്‍ സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ സംവിധാനമാണിതെന്ന് വാല്യൂഫസ്റ്റ് അധികൃതര്‍ അവകാശപ്പെട്ടു. |