സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ സിനിമാ നിര്‍മാണത്തില്‍ ഗുണകരമായി ഉപയോഗപ്പെടുത്താനാവുമെന്ന് രാജ്യാന്തര ചലച്ചിത്രമേള ആര്‍ട്ടിസ്റ്റിക് ഡയറക്‌ടര്‍ ബീനാപോള്‍.
ഹോട്ടല്‍ ഹൊറൈസണില്‍ ഫ്രീസോഫ്‌റ്റ്‌വെയര്‍ ഫോര്‍ മീഡിയാ പ്രൊഡക്‌ഷന്‍ സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു ബീനാപോള്‍.
സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ വരവോടെ സംവിധായകര്‍ക്ക് സാങ്കേതികമായി മെച്ചപ്പെട്ട ചിത്രങ്ങള്‍ ചെയ്യാനാകുമെന്ന് ഫ്രീസോഫ്‌റ്റ് വെയര്‍ വക്താവ് അനില്‍നായര്‍ പറഞ്ഞു.
യുവാന്‍ കാര്‍ലോസ് (ഇറ്റലി), എം.അരുണ്‍ എന്നിവര്‍ പങ്കെടുത്തു. |