പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ഷോയില്‍ നിന്ന് ആപ്പിള്‍ പിന്മാറുന്നു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഷോയില്‍ നിന്ന് ആപ്പിള്‍ പിന്മാറുന്നു
ആരോഗ്യപരമായ കാരണങ്ങളാല്‍ അടുത്തമാസം നടക്കുന്ന മാക്ക്‌വേള്‍ഡ് ട്രേഡ് ഷോയില്‍ ആപ്പിള്‍ ചീഫ് എക്സിക്യുട്ടീവ് സ്റ്റീവ് ജോബ്‌സ് സംബന്ധിക്കുകയില്ലെന്ന് കമ്പനി അറിയിച്ചു. ജോബ്‌സിന് പകരം സീനിയര്‍ വൈസ് പ്രസിഡന്റ് ഫിലിപ്പ് ഷില്ലര്‍ പങ്കെടുക്കും. ഈ വര്‍ഷത്തോടെ ഷോയില്‍ നിന്ന് പിന്‍‌മാറുമെന്നും കമ്പനിവൃത്തങ്ങള്‍ വെളിപ്പെടുത്തി.

ലോകമെമ്പാടുമുള്ള ആപ്പിള്‍ ആരാധകരെ സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് ആകര്‍ഷിക്കാന്‍ മാക്‌വേള്‍ഡ് ഷോക്ക് കഴിഞ്ഞിരുന്നു. മാത്രമല്ല ജോബ്സിന്റെ പ്രഖ്യാപനങ്ങള്‍ കേള്‍ക്കാന്‍ എത്തുന്നവരായിരുന്നു ഇതിലേറെപേരും. കഴിഞ്ഞവര്‍ഷത്തെ ഷോയിലാണ് കമ്പനിയുടെ അള്‍ട്രാ തിന്‍ പോര്‍ട്ടബിള്‍ കമ്പ്യൂട്ടറായ മാക്ക്ബുക്ക് എയര്‍ ആദ്യമായി അവതരിപ്പിച്ചത്.

ജോബ്‌സിന്റെ അഭാവം ഷോയെ എങ്ങനെ ബാധിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ഐ ടി ലോകം. കാന്‍സര്‍ ബാധിതനായ ജോബ്‌സിന്റെ ആരോഗ്യസ്ഥിതിയില്‍ നിക്ഷേപകര്‍ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ഈ വര്‍ഷമാദ്യം പുതിയ ഐപോഡ് ഡിജിറ്റല്‍ മ്യൂസിക്ക് പ്ലെയര്‍ പുറത്തിറക്കിയ അവസരത്തിലും ജൂണില്‍ മറ്റൊരു ചടങ്ങിലും വളരെ ക്ഷീണിതനായാണ് ജോബ്‌സ് കാണപ്പെട്ടത്.

അതേ സമയം ഷോയില്‍ നിന്ന് പിന്‍‌മാറാനുള്ള ആപ്പിളിന്റെ തീരുമാനം ഐ ടി രംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചു. പുതിയ പ്രഖ്യാപനത്തോടെ ആപ്പിളിന്റെ ഓഹരികള്‍ 5.6 താഴ്ന്നു. അതേ സമയം പല മാര്‍ഗങ്ങളിലായി ആപ്പിള്‍ ജനങ്ങളിലേക്ക് മുമ്പത്തേക്കാള്‍ കൂടുതലായി എത്തുന്നുണ്ടെന്നതിനാല്‍ ട്രേഡ് ഷോകള്‍ക്ക് വലിയ പ്രാധാന്യമില്ലെന്ന് കമ്പനി ഒരു പ്രസ്താവനയില്‍ അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അഭിഭാഷകര്‍ക്ക് ഫേസ്‌ബുക്ക് ഉപയോഗിക്കാം
ഗൂഗിള്‍ ആന്‍ഡ്രോയിഡിന് പിന്തുണ
സാംസങ്ങിന്‍റെ പുതിയ ഹാന്‍ഡ്‌സെറ്റുകള്‍
പെലെ അനിമേഷന്‍ പദ്ധതിയില്‍
ഐ ടി ആക്ട് ഭേദഗതി ചെയ്യും
യാഹുവിന്റെ പുതിയ ടൂള്‍ബാര്‍