മുന്‍നിര ഓണലൈന്‍ തൊഴില്‍ വെബ്സൈറ്റായ മോണ്‍സ്റ്റര്‍ ഓസ്ട്രേലിയയില്‍ തങ്ങളുടെ സാനിധ്യം ഉറപ്പിക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനായി കമ്പനി പ്രമുഖ ഓസ്ട്രേലിയന്‍ മാധ്യമസ്ഥാപനമായ ന്യൂസ് ലിമിറ്റഡുമായി സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധാരണയിലെത്തി.
ബഹിരാഷ്ട്ര മാധ്യമ സഥാപനമായ ന്യൂസ് കോര്‍പ്പറേഷന്‍റെ ഓസ്ട്രേലിയന്‍ ഘടകമായ ന്യൂസുമായി ഓണലൈന്‍, പ്രിന്‍റ് തൊഴില്‍ പരസ്യങ്ങള്‍ക്കായാണ് മോണ്‍സറ്റര്‍ സഹകരിക്കുക.പുതിയ കരാര്‍ പ്രകാരം ന്യൂസിന് കീഴിലുള്ള കരിയര്‍വണ്‍ എന്ന തൊഴില്‍ പോര്‍ട്ടലില്‍ മോണ്‍സ്റ്ററിന് അമ്പത് ശതമാനം പങ്കാളിത്തം ലഭിക്കും.
ഇതോടെ ഓസ്ട്രേലിയയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ തൊഴില്‍ ബ്രാന്‍ഡ് എന്ന കരിയര്‍ വണ്ണിന്‍റെ സ്ഥാനം ഉറയ്ക്കുമെന്നാണ് ന്യൂസ് ലിമിറ്റഡ് അധികൃതരുടെ അവകാശവാദം. |