പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‌കാനുള്ള സൈബര്‍ശ്രീ കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം തുറന്നു.പട്ടികജാതി പട്ടിക വകുപ്പ് മന്ത്രി എ കെ ബാലന്‍ ആണ് സൈബര്‍ ശ്രീ കേന്ദ്രം ഉദ്‌ഘാടനം ചെയ്‌തത്. സെന്‍റര്‍ ഫോര്‍ ഡെവലപ്‌മെന്‍റ് ഓഫ് ഇമേജിങ്ങ് ടെക്‌നോളജി (സി-ഡിറ്റ്)യും പട്ടികജാതി പട്ടിക വകുപ്പും സംയുക്തമായാണ് പരിശീലന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.പിന്നാക്ക വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളെ വിവരസാങ്കേതിക വിദ്യയുടെ ലോകത്തേക്ക് കൈ പിടിച്ചുയര്‍ത്തുകയാണ് സൈബര്‍ ശ്രീ കേന്ദ്രങ്ങളുടെ ലക്‍ഷ്യം.സോഫ്‌ട്‌വെയര്‍ വികസനം, ത്രിഡി അനിമേഷന്‍ തുടങ്ങിയ നിരവിധി മേഖലകളില്‍ സൈബര്‍ ശ്രീ പരിശീലനം നല്‌കും.സംസ്ഥാനത്ത് ആദ്യമായാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി മാത്രമായി കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം തുറക്കുന്നത്. |