ഡിജിറ്റല്‍ വിവരങ്ങള്‍ സൂക്ഷിക്കാനുള്ള ഏറ്റവും ബൃഹത്തും ശാസ്‌ത്രീയവുമായ സംവിധാനം ആഗോള സോഫ്‌ട്‌വെയര്‍ സ്ഥാപനമായ ഐ ബി എം പുറത്തിറക്കി.വന്‍കിട സ്ഥാപനങ്ങളുക്കും സര്‍വ്വകലാശാലകള്‍ക്കും വിവരങ്ങള്‍ സൂക്ഷിക്കാനുള്ള കുറ്റമറ്റ മാതൃകയാണ് ഐ ബി എം മുന്നോട്ട് വച്ചിരിക്കുന്നത്. ഭരണസംവിധാനങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഡേറ്റാ സ്റ്റോറേജ് സംവിധാനമാണിതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.ക്ലൗഡ് കമ്പ്യൂട്ടിങ്ങ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തിലാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ ഐ.ബി.എം. ഇന്ത്യ ഡയറക്ടര്‍ ശശി ബി. മാലും സൗത്ത് ഏഷ്യാ വൈസ് പ്രസിഡന്റ് ശൈലേഷ് അഗര്‍വാളും പങ്കെടുത്തു. നൂറ് കോടിയിലധികം പേജുകളിലെ വിവരങ്ങള്‍ ശേഖരിച്ച് അടുക്കി വയ്‌ക്കാന്‍ വെറും പതിനഞ്ച് മിനിറ്റുമതി ഈ സംവിധാനത്തിന് എന്നതാണ് ഏറ്റവും വലയി പ്രത്യേകത. ഇവയില്‍ ആവശ്യമുള്ളത് മാത്രം തെരഞ്ഞെടുത്ത് ഉപയോഗിക്കാന്‍ കഴിയും.ലോകത്തിലെ ഏറ്റവും വലിയ വിവരസംഭരണ സംവിധാനമാണിതെന്ന് കരുതുന്നു. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |