വിവരസാങ്കേതിക വിദ്യയുടെ വെളിച്ചം രാജ്യത്തെ പിന്നാക്ക പ്രദേശങ്ങളിലും എത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ശ്രദ്ധിക്കപ്പെടുന്നു.കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്‍റെ സഹായത്തോടെ രാജ്യത്തെ 12,000 ഹൈസ്‌കൂളുകളില്‍ കൂടി കമ്പ്യൂട്ടര്‍ ലാബുകള്‍ ആരംഭിക്കുന്നു. ഒരു സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുന്ന വിധം നവീകരിച്ച കമ്പ്യൂട്ടര്‍ ലാബാണ് സജീകരിക്കുക.ഒരു സ്‌കൂളില്‍ പത്തു കമ്പ്യൂട്ടറെങ്കിലും ഈ പദ്ധതിയിലൂടെ അനുവദിക്കും. പിന്നാക്ക മേഖലയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായിരിക്കും ഈ പദ്ധതിയുടെ കീഴില്‍ വരിക.കമ്പ്യൂട്ടര്‍ ലാബുകളില്‍ ഇന്‍റര്‍നെറ്റ് സേവനവും ലഭ്യമാക്കും. കുട്ടികളെ കമ്പ്യൂട്ടര്‍ അഭ്യസിപ്പിക്കുന്നതിനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും നല്‌കും.എല്ലാ വിദ്യാലയങ്ങളിലും ഇന്‍റര്‍നെറ്റ് സേവനം എത്തിക്കുക എന്ന ലക്‍ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം ഈ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയും കേരളത്തിലെ പിന്നാക്ക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗുണം ചെയ്യും.മാനവശേഷി മന്ത്രാലയത്തിന്‍റെ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐ സി ടി) പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടര്‍ ലാബുകള്‍ സജീകരിക്കുന്നത്. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |