വിദ്യാലങ്ങളുടെയും പഞ്ചായത്തുകളുടേയും വീഡിയോ ചരിത്രം ശേഖരിക്കുന്ന നവീന പദ്ധതി കോഴിക്കോട് ജില്ലാപഞ്ചായത്ത് ആവിഷ്‌കരിച്ചു.
ജില്ലയിലെ പ്രമുഖ സ്‌കൂളുകളുടെ ചരിത്രം വീഡിയോ ഡോക്യുമെന്ററിയായി സൂക്ഷിക്കുകയാണ് പദ്ധതി. ഒരോ സ്‌കൂളും കുട്ടികളുടെ സഹായത്തോടെയാണ് വീഡിയോ ചരിത്രം എഴുതുന്നത്.
ഐടി @ സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വീഡിയോ ക്യാമറകള്‍ ഉപയോഗിച്ച് കുട്ടികള്‍ തന്നെയാണ് വീഡിയോ ചിത്രീകരണവും വിവര ശേഖരണവും നടത്തുന്നത്.
വീഡിയോ ക്യാമറ ഇല്ലാത്ത സ്‌കൂളുകള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ സൗകര്യം ഒരുക്കികൊടുക്കും. സ്‌കൂള്‍ കമ്മറ്റിയാണ് വിദ്യാലയത്തിന്‍റെ ചരിത്രം തയ്യാറാക്കുന്നത്. അതിന് അനുസൃതമായിട്ടാണ് കുട്ടികള്‍ ദൃശ്യങ്ങള്‍ ശേഖരിക്കുക.
വിദ്യാലയങ്ങളുടേയും വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടേയും ചരിത്രമാണ് ഇതോടെ തയ്യാറാകുന്നത്. പ്രാദേശിക ചരിത്ര രചന നടത്താനുള്ള പഠ്യാപദ്ധതിയുടെ ഭാഗമായ പ്രവര്‍ത്തനമാണ് വീഡിയോ ചരിത്ര രചനയായി വളര്‍ന്നിരിക്കുന്നത്. |