കേരളത്തിലെ എന്‍ജിനീയറിങ്ങ് കോളെജ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്‌മ ഒരുക്കാന്‍ വെബ്‌സൈറ്റ് തയ്യാറായി. എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികളുടെ സാമൂഹിക സൈറ്റ് ഉണ്ടാക്കുന്നതിന് മുന്നോടിയായാണ് വെബ്‌സൈറ്റ് രൂപപ്പെട്ടിരിക്കുന്നത്.കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളെജ് ഓഫ് എന്‍ജിനീയറിങ്ങിലെ വിദ്യാര്‍ത്ഥികളാണ് കമ്പസ്ഫോര്‍ എവര്‍ (campus4ever.com) എന്ന സൈറ്റിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഒരു ലക്ഷത്തോളം വരുന്ന എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികളെ ഒരു കുടക്കീഴില്‍ കൊണ്ടു വരിക എന്നതാണ് സൈറ്റിന്‍റെ ലക്‍ഷ്യം. കേരളത്തിലെ 84 എന്‍ജിനീയറിങ്ങ് കോളെജുകളിലേയും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉണ്ട്. ഓരോ കോളെജിലെയും പാഠ്യ-പാഠ്യേതര വിഷയങ്ങള്‍ മറ്റ് കാമ്പസുകളും അറിയുന്നതിന് വേണ്ടിയാണ് വെബ്‌സൈറ്റ് തയ്യാറെടുക്കുന്നത്. വിവിധ സ്ഥാപനങ്ങളിലേക്കുള്ള കാമ്പസ് റിക്രൂട്ട്‌മെന്‍റ് വിവരങ്ങള്‍, കലാമേളയുടെ വിശദാംശങ്ങള്‍, പരീക്ഷാവിവരങ്ങള്‍, മുന്‍കാല ചോദ്യപേപ്പറുകള്‍ തുടങ്ങിയ സൈറ്റിലൂടെ പങ്കുവയ്‌ക്കപ്പെടും. ഐ ടി കമ്പനികളെ കുറിച്ചുള്ള വിവരങ്ങളും സൈറ്റില്‍ ഉണ്ട്. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |