കേരളത്തിന്‍റെ അഭിമാന സംരംഭമായ സ്‌മാര്‍ട്ട്‌സിറ്റി പദ്ധതി വിവാദങ്ങളില്‍ പെട്ട് ആടി ഉലയുന്നു. സ്‌മാര്‍ട്ട്‌സിറ്റിക്കായി സര്‍ക്കാര്‍ അനാവശ്യ ഇളവുകള്‍ നല്‌കുന്നതായി ആരോപിച്ച് ഇക്കുറി രംഗത്ത് വന്നിരിക്കുന്നത് ഈ സംരംഭത്തിന്‍റെ ആദ്യ സൂത്രധാരന്മാരായിരുന്ന യു ഡി എഫ് ആണ്.സര്‍ക്കാരിന്‍റെ പുതിയ സെസ് (പ്രത്യേക സാമ്പത്തിക മേഖല) നയം സ്‌മാര്‍ട്ട്‌സിറ്റിക്ക് ബാധകമാക്കാതിരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് പ്രധാന ആക്ഷേപം. സ്‌മാര്‍ട്ട്‌സിറ്റിയുടെ പ്രാഥമിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതികമായ കാരണങ്ങള്‍ മൂലമാണ് ഇക്കാര്യത്തില്‍ കാലതാമസം ഉണ്ടായതെന്ന് മന്ത്രി എസ് ശര്‍മ്മ വ്യക്തമാക്കി. പുതിയ സെസ് നയം ഇനി വരുന്ന പദ്ധതികള്‍ക്കാണ് ബാധകമെന്നും മന്ത്രി വിശദീകരിച്ചു. സ്‌മാര്‍ട്ട്‌സിറ്റി പദ്ധതി യാഥാര്‍ത്ഥ്യമാക്കേണ്ട ബാധ്യത ഇടതു സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം സ്‌മാര്‍ട്ട്‌സിറ്റി പദ്ധതിക്കായി പ്രത്യേക സാമ്പത്തിക മേഖല പദവി ലഭിച്ച 136 ഏക്കറിന്‍റെ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ഈ മാസം നടത്തുമെന്നറിയുന്നു. ഈ ഭൂമിയുടെ പാട്ടക്കരാര്‍, കൈവശാവകാശ രേഖ എന്നിവയാണ് പരിശോധിക്കുക. സെസ് പദവി ലഭിക്കുന്നതിന് സമര്‍പ്പിച്ച അപേഷയിലെ രേഖകളുടെ സാധുതയാണ് പരിശോധിക്കുന്നത്. ഈ പരിശോധനക്ക് ശേഷമേ സെസ് പദവി സംബന്ധിച്ച വിഞ്‌ജാപനം ഉണ്ടാകുകയുള്ളു. |
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ |