മഹദ്‌ഗ്രന്ഥമായ ഖുര്‍ആന്‍ വായിക്കാനും കേള്‍ക്കാനും സൗകര്യമൊരുക്കി പുതിയ മോഡല്‍ ടെലിവിഷന്‍ എല്‍ ജി ഇലക്‌ട്രോണിക്‌സ് അവതരിപ്പിച്ചു.
വിശ്വാസികള്‍ക്ക് ടെലിവിഷന്‍ സ്‌ക്രീന്‍ നോക്കി ഖുര്‍ആന്‍ വായിക്കാനുള്ള അവസരമാണ് ഇതോടെ ലഭ്യമാകുന്നത്. ഖുറാന്‍ ആലപിക്കുന്നത് കേള്‍ക്കാനും അവസരമുണ്ട്. മധ്യേഷ്യന്‍ രാജ്യങ്ങളിലാണ് പുതിയ മോഡല്‍ ടെലിവിഷന്‍ എല്‍ ജി അവതരിപ്പിക്കുന്നത്.
റമദാന്‍ മാസക്കാലത്ത് ഖുര്‍ആന്‍ ആലപിക്കുന്ന ടെലിവിഷന് നല്ല പ്രചാരം ലഭിക്കുമെന്ന പ്രതീക്ഷിലാണ് കമ്പനി. 42 ഇഞ്ച്, 50 ഇഞ്ച് എന്നീ ശ്രേണികളില്‍ ടെലിവിഷന്‍ ലഭ്യമാണ്.
ഖുര്‍ആനിലെ 114 അധ്യായങ്ങളും ടെലിവിഷനില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പേജുകള്‍ മറിച്ച് വായിക്കാം. സിനിമകള്‍ ശേഖരിച്ചു വയ്‌ക്കാനും ടെലിവിഷനില്‍ സൗകര്യമുണ്ട്. 160 ഗിഗാബൈറ്റ് ശേഷിയുള്ളതാണ് ഖുര്‍ആന്‍ ടെലിവിഷന്‍റെ ഹാര്‍ഡ് ഡിസ്‌ക്.
ദുബായില്‍ ഖുര്‍ആന്‍ ടെലിവിഷന് 1,376അമേരിക്കന്‍ ഡോളറാണ് വില.
|