ഐ ടി വിപ്ലവം അരങ്ങേറുമ്പോഴും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ വിപണി ചുരുങ്ങുന്നതായി റിപ്പോര്‍ട്ട്.
പെട്രോളിയം ഉത്‌പന്നങ്ങളുടെ വില കൂടിയതും പണപ്പെരുപ്പവും രാഷ്ട്രീയ അസ്ഥിരതയും ആണ് കമ്പ്യൂട്ടര്‍ വിപണിയെ ബാധിച്ചിരിക്കുന്നതെന്നാണ് ഗവേഷണ സ്ഥാപനമായ ഐ ഡി സി ചൂണ്ടികാട്ടുന്നത്.
ഡെസ്റ്റോപ്പ്, നോട്ട്‌ബുക്ക് കമ്പ്യൂട്ടര്‍ വില്‌പന ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ രാജ്യത്ത് മന്ദഗതിയിലായിരന്നു.
പ്രതിവര്‍ഷം രാജ്യത്തെ കമ്പ്യൂട്ടര്‍ വിപണി എട്ടു ശതമാനം എന്ന നിലയില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ വര്‍ഷത്തെ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യ പാദത്തെ കണക്ക് പരിശോധിച്ചാല്‍ രണ്ടാം പാദത്തില്‍ വില്‌പയില്‍ കുറവുണ്ടായിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കപ്പല്‍ മാര്‍ഗം എത്തുന്ന ഐ ടി ഉത്‌പന്നങ്ങളുടെ വ്യാപാരത്തിലും കുറവുണ്ടായി.
ഇന്ത്യയില്‍ കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ എച്ച് പിയാണ് ഈ പാദത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. എച്ച് സി എല്ലും ഡെല്ലും തൊട്ടു പുറകില്‍ ഉണ്ട്. ലാപ്‌ടോപ്പ് വിപണിയിലും എച്ച് പി ഒന്നാം സ്ഥാനം നിലനിര്‍ത്തി.
|