ജപ്പാനില്‍ എക്സ് ബോക്സ് 360 ഗെയിം കണ്‍സോളിന്‍റെ വില മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ കുറയ്ക്കും. നിതെന്‍ഡോ കോര്‍പ്പറേഷന്‍റെ വി , സോണി കോര്‍പ്പറേഷന്‍റെ പ്ലേസ്റ്റേഷന്‍ 3 എന്നിവയെക്കാളും വില കുറയ്ക്കും എന്നാണ് സൂചന.
വില്പന ഉയര്‍ത്താനാണ് മൈക്രോസോഫ്റ്റ് എക്സ് ബോക്സിന്‍റെ വില കുറയ്ക്കുന്നത്. എക്സ് ബോക്സിന് ജപ്പാനില്‍ വലിയ തോതില്‍ ജനപ്രീതി ഉണ്ടായിട്ടില്ല.
അതേസമയം, വി നവീനമായ സോഫ്റ്റ് വെയറുകളിലൂടെ ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത വര്‍ദ്ധിപ്പിച്ച് കഴിഞ്ഞു. എന്നാല്‍, വില കുറച്ചത് കൊണ്ട് മാത്രം എക്സ് ബോക്സിന് വിപണി പിടിച്ചെടുക്കാന്‍ കഴിയില്ലെന്നും കൂടുതല്‍ മികച്ച സോഫ്റ്റ് വെയറുകള്‍ കൊണ്ട് മാത്രമേ അതിന് കഴിയുകയുള്ളൂവെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
മൈക്രോസോഫ്റ്റ് എക്സ് ബോക്സ് 360 ആര്‍ക്കേഡ് മോഡല്‍ 8000 യെന്‍ കുറച്ച് 19800 യെന്‍ ആക്കിയേകുമെന്നാണ് സൂചന. അമേരിക്ക, യൂറോപ്പ് ഏഷ്യ എന്നിവിടങ്ങളില്‍ നേരത്തേ വില കുറച്ചിരുന്നു.
|