പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > ഒളിമ്പിക് ആവേശവുമായി ഗെയിമും
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒളിമ്പിക് ആവേശവുമായി ഗെയിമും
ബീജിങ്ങ് ഒളിമ്പിക്സിന്‍റെ ഔദ്യോഗിക വീഡിയോ ഗെയിം അമേരിക്കന്‍-ജാപ്പനീസ് കമ്പനിയായ സെഗാ പുറത്തിറക്കി. ഒളിമ്പിക്സിലെ 38 മത്സര ഇനങ്ങള്‍ അധിഷ്ടിതമാക്കിയുള്ള ഗെയിമുകളാണ് ഇത്തരത്തില്‍ തയാറാക്കിയിരിക്കുന്നത്.

അത്‌ലറ്റിക്സ് മുതല്‍ നീന്തലും ജൂഡൊയും വരെ മത്സര ഇനമാകുന്ന ഒളിമ്പിക്ക് വീഡിയോ ഗെയ്മിന്‍റെ പ്രചരണത്തിന് പ്രമുഖ താരങ്ങളുടെ ചിത്രങ്ങളും കമ്പനി ഉപയോഗിക്കുന്നു. അമാന്ദാ ബേര്‍ഡ്, ടൈസണ്‍ ഗേ, നാസ്തിയ ലിയുകിന്‍, റീസ് ഹീഫ് എന്നു അമേരിക്കന്‍ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളുമായാണ് ഗെയിം പുറത്തിറങ്ങുന്നത്.

സോണി പ്ലേസ്റ്റേഷന്‍, മൈക്രോസോഫ്റ്റ് എക്സ് ബോക്സ് തുടങ്ങിയ എല്ലാ പ്രമുഖ ഗെയിം കണ്‍സോളുകളിലും ഉപയോഗിക്കാവുന്ന ഈ ഗെയിം മൊബൈല്‍ ഫോണിലും ഉള്‍പ്പെടുത്താന്‍ സാധിക്കും. ഇതാദ്യമായി ഒളിമ്പിക് ഗെയിം ഓണ്‍ലൈനില്‍ എത്തുന്നു എന്ന പ്രത്യേകതയും ബീജിങ്ങ് ഒളിമ്പിക് വീഡിയോ ഗെയിമിനുണ്ട്.

അമാന്ദാ ബേര്‍ഡിനെ പോലെ ഗെയിം പ്രേമികളായ നിരവധി താരങ്ങളും ഇതിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
കൂടുതല്‍
ബിഎസ്എന്‍എല്ലിന് 3ജി സ്പെക്ട്രം
മോട്ടോറോള: പുതു ഹാന്‍ഡ് സെറ്റുകള്‍
ലാപ്‌ടോപ്പിന്‍റെ പുതു മോഡലുകള്‍
മൈക്രോസോഫ്റ്റില്ലാതെ ഐബിഎം
ഐ ഫോണിന്‌ സുരക്ഷാ ഭീഷണി
ഗൂഗ്‌ള്‍ സേവനങ്ങള്‍ സൂക്ഷിക്കുക