ഐടി ഭീമനായ ഐ ബി എം മൈക്രോസോഫ്‌ടിനെ മറികടന്ന് ഓപ്പണ്‍ സോഴ്‌സ് സംരംങ്ങളിലേക്ക് കൂടുതല്‍ അടുക്കുന്നു.
ലിനക്‌സ് അധിഷ്‌ഠിത സേവനദാതാക്കളായ കോനോനികല്‍, നോവേല്‍, റെഡ്‌ഹാറ്റ് തുടങ്ങിയ കമ്പനികളുമായി ഐ ബി എം ബന്ധം ശക്തമാക്കി.
മൈക്രോസോഫ്‌ടിന്‍റെ സോഫ്‌ട് വെയറുകള്‍ ഉള്‍കൊള്ളിക്കാത്ത പി സികള്‍ നിര്‍മ്മിക്കാനാണ് ഐ ബി എമ്മിന്‍റെ പദ്ധതി.
മൈക്രോസോഫ്‌ടിന്‍റെ പുത്തന്‍ സേവനങ്ങള്‍ക്ക് ഇപ്പോള്‍ തിരിച്ചടി നേരിടുന്ന സാഹചര്യം ഉപയോഗപ്പെടുത്താനാണ് ഐ ബി എം തയ്യാറെടുക്കുന്നത്.
സ്വതന്ത്ര സോഫ്‌ട് വെയറുകള്‍ കൂടുതല്‍ വ്യാപിക്കാന്‍ ഐ ബി എമ്മിന്‍റെ ഈ നീക്കം വഴിവയ്‌ക്കും. മൈക്രോസോഫ്‌ടിനെ തിരസ്‌കരിച്ചുകൊണ്ടുള്ള ഐ ബി എം പി സികള്‍ 2009ല്‍ വിപണിയില്‍ എത്തുമെന്നറിയുന്നു.
|