പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത > പെന്‍റഗണ്‍ സുരക്ഷ റോബോര്‍ട്ടിന്‌
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പെന്‍റഗണ്‍ സുരക്ഷ റോബോര്‍ട്ടിന്‌
റോബോര്‍ട്ട്
PROPRO
അമേരിക്കന്‍ ഭരണ സിരാകേന്ദ്രമായ പെന്‍റഗണ്‍ പ്രതിരോധത്തിന്‌ പുത്തന്‍ സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നു. പെന്‍റഗണ്‍ സുരക്ഷക്ക്‌ പട്ടാളക്കാര്‍ക്ക്‌ പകരം റോബോട്ടുകളെ ഏര്‍പ്പെടുത്താനാണ്‌ നീക്കം.

2020 ആകുമ്പോഴേക്കും മുപ്പത്‌ ശതമാനം സുരക്ഷാ പട്ടാളക്കാരും റൊബോട്ടുകളായിമാറുമെന്നാണ്‌ റിപ്പോര്‍ട്ട്.

യുദ്ധഭുമിയിലും മറ്റും പട്ടാളക്കാര്‍ക്ക്‌ പകരം റൊബോര്‍ട്ടുകളെ ഉപയോഗിക്കുന്ന രീതി അമേരിക്ക നേരത്തെ പരീക്ഷിച്ചിരുന്നു. അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും എല്ലാം മൈന്‍വിതറിയ ഭൂമിയില്‍ ആദ്യം ഇറങ്ങിയത്‌ പട്ടാളക്കാര്‍ക്ക്‌ പകരം റൊബോര്‍ട്ടുകളായിരുന്നു.

സ്ഫോടകവസ്‌തുക്കള്‍ കണ്ടെത്താനായി പൂര്‍ണ്ണമായും യന്ത്രങ്ങള്‍ നിയന്ത്രിക്കുന്ന ആകാശ ഉപകരണങ്ങളും അമേരിക്കന്‍ പ്രതിരോധസേന വികസിപ്പിച്ചിട്ടുണ്ട്‌.

പെന്‍റഗണ്‍ സുരക്ഷ യന്ത്രങ്ങളെ ഏല്‍പ്പിക്കുകയാണെങ്കിലും അവ പുറത്ത്‌ നിന്ന്‌ നിയന്ത്രിക്കുന്നത്‌ മനുഷ്യനായിരിക്കും എന്നാണ്‌ റിപ്പോര്‍ട്ട്‌.
കൂടുതല്‍
ഇന്ത്യ പുറമ്പണിക്ക്‌ സ്വപ്‌നഭൂമിയെന്ന്‌
ഐ ഫോണ്‍ ദേ ഇന്ത്യയില്‍..
എച്ച്‌ എ എല്‍ കാസര്‍കോട്ട്
തോഷിബയ്ക്ക് മാക്കഫി സുരക്ഷ
ഗെയ്മിങ്ങ് നോട്ട്‌ബുക്കുമായി എംഎസ്ഐ
നോട്ട്‌ബുക്ക് മോഡലുകളുമായി ഇന്‍റെക്സ്