പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സോണി എറിക്സന്‍റെ സൈബര്‍ ഷോട്ട്  Search similar articles
PROPRO
അന്താരാഷ്ട്രതലത്തില്‍ ഫോണ്‍ നിര്‍മ്മാണത്തില്‍ മികച്ച സ്ഥാ‍നമുള്ള സോണി എറിക്സന്‍ പുതിയ സൈബര്‍ ഷോട്ട് മോഡല്‍ മൊബൈല്‍ ഫോണ്‍ ഇന്ത്യന്‍ വിപണിയിലിറക്കി. രാജ്യത്തെ വിപണിയില്‍ തങ്ങളുടെ വിഹിതം ഉയര്‍ത്താനുള്ള ലക്‍ഷ്യവുമായാണ് പുതിയ മോഡലായ സൈബര്‍ ഷോട്ട് സി902 പുറത്തിറക്കിയിരിക്കുന്നത്. സോണി എറിക്സന്‍റെ സൈബര്‍ഷോട്ട് ശ്രേണിയിലുള്ള ഈ ഫോണിന്‍റെ പ്രത്യേകത ഉയര്‍ന്ന സാങ്കേതികവിദ്യകളോടു കൂടിയ ക്യാ‍മറയാണ്.

ഏത്ര കുറഞ്ഞ പ്രകാശത്തില്‍ വെച്ച് പോലും വ്യക്തതയോടെ ചിത്രം എടുക്കാന്‍ ഈ മൊബൈല്‍ ഫോണ്‍ ക്യാമറ കൊണ്ട് സാധ്യമാകും. ഇതിനാല്‍ തന്നെ ഉപയോക്താവിന് കാലവും നേരവും നോക്കാതെ എപ്പോള്‍ വേണമെങ്കിലും ചിത്രങ്ങളെടുക്കാനാവും. അഞ്ച് മെഗാപിക്സല്‍ സൂം സംവിധാനമാണ് സോണി എറിക്സണ്‍ സി902 മൊബൈല്‍ ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഒറ്റ ക്ലിക്കില്‍ ഒമ്പത് ചിത്രങ്ങള്‍ എടുക്കാനും സി902യ്ക്ക് സാധിക്കും. സോണി എറിക്സന്‍റെ ഷൈബര്‍ ഷോട്ട് ശ്രേണിയിലെ മറ്റൊരു സെറ്റായ കെ850ഐയിലും ഈ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിനു പുറമെ ഉപയോക്താവിന് ഇഷ്ടപ്പെട്ട രീതിയില്‍ സി902 ഫോണില്‍ സ്ലൈഡ് ഷോ നിര്‍മ്മിക്കാനും സാധിക്കും.

വേണമെങ്കില്‍ ഇത് മറ്റു സുഹൃത്തുക്കള്‍ക്ക് കൈമാറ്റം നടത്തുകയും ചെയ്യാം. ഷൈബര്‍ ഷോട്ട് സി902 ഫോണിന്‍റെ ഇന്‍റേര്‍ണല്‍ മെമ്മറി 160 എംബിയാണ്. അതേസമയം കൂടുതല്‍ മെമ്മറി കൂട്ടിച്ചേര്‍ക്കാന്‍ സി902വില്‍ സംവിധാനമുണ്ട്.രണ്ട് നിറങ്ങളിലായി ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന സോണി എറിക്സണ്‍ സൈബര്‍ ഷോട്ട് സി902വിന്‍റെ വില 20,995 രൂപയാകുമെന്നാണ് കരുതുന്നത്.
കൂടുതല്‍
എസ്ജി‌എച്ച്-ഐ780 ഇന്ത്യയിലേക്ക്
ഐ ഫോണിനു ഗൂഗിള്‍ ടോക് ലഭിച്ചു
യൂ ട്യൂബില്‍ ലാലു സൂപ്പര്‍ഹിറ്റ്
ഇനി ക്ലാസ് റൂം വേണ്ട പുസ്തകവും
ആര്‍ കോം, എംടിഎന്‍ ചര്‍ച്ച തുടരും
ടവര്‍ വ്യാപാരവുമായി ബിഎസ്എന്‍എല്‍