പ്രധാന താള്‍ > വാര്‍ത്താലോകം > ഐ.ടി > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഐ ടി കോഴ്‌സുകള്‍ക്കും ഇന്ത്യ  Search similar articles
PROPRO
ഐടി പുറം പണിയുടെ കാര്യത്തില്‍ ശക്തമായ സ്വാധീനമുള്ള ഇന്ത്യ വിവരസാങ്കേതിക രംഗത്തെ പല തരത്തിലുമുള്ള വഞ്ചനകള്‍ക്കും വിധേയമാകുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പോലും ഇക്കാര്യത്തില്‍ ഇന്ത്യയിലെ സമര്‍ത്ഥരെ ഉപയോഗിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ഐ ടി രംഗത്തെ ഇന്ത്യന്‍ സാങ്കേതിക വിദഗ്ദരുടെ സഹായം വിവിധ പഠന കോഴ്‌സുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമായിട്ടുള്ള കാര്യങ്ങളിലും വിനിയോഗിക്കുകയാണ് ബ്രിട്ടനിലെ വിദ്യാര്‍ത്ഥികള്‍. അസൈഗ്ന്മെന്‍റ് പോലുള്ള കാര്യങ്ങള്‍ പുറം പണികരാറിന്‍റെ ഭാഗമായിട്ടുള്ള വെബ്സൈറ്റിലേക്ക് പോസ്റ്റ് ചെയ്ത ശേഷം പൂര്‍ണ്ണമാക്കി വാങ്ങുകയാണ് പതിവ്.

അക്കാദമിക തലത്തില്‍ ‘വഞ്ചന കരാര്‍’ എന്നുവിളിക്കുന്ന ഈ പ്രവണതയ്‌ക്ക് 5 മുതല്‍ 50 പൌണ്ടുകള്‍ വരെയാണ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്നത്. ഈ നടപടികള്‍ പ്രധാനമായും കണ്ട് വരുന്നത് പ്രോഗ്രാമുകള്‍ എഴുതുന്ന ഐ ടി കോഴ്‌സുകളിലാണ്. വിദ്യാര്‍ത്ഥികള്‍ ഇക്കാര്യത്തിനായി ബിസിനസ് വെബ്സൈറ്റുകളും ഫ്രീലാന്‍സ് പ്രൊജക്ട് വര്‍ക്കുകളുടേയോ അല്ലെങ്കില്‍ ട്യൂട്ടോറിയല്‍ സൈറ്റുകളോ ആണ് സന്ദര്‍ശിക്കാറ്.

വഞ്ചന കരാറിന് ഏറ്റവും പ്രസിദ്ധം ഇന്ത്യയും റുമാനിയയുമാണ്. ഇക്കാര്യത്തില്‍ ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന സൈറ്റിലേക്കാണ് ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ അസൈന്‍‌മെന്‍റുകള്‍ പോസ്റ്റ് ചെയ്യുന്നത്. ഇംഗ്ലീഷ് സംസാരിക്കാന്‍ നന്നായി കഴിയുന്നതാണ് ഇന്ത്യ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രചാരമായി തീര്‍ന്നത്.
കൂടുതല്‍
മോട്ടറോള റോക്കര്‍ ഇന്ത്യയില്‍
കോം‌ബോ പ്ലാനുമായി എയര്‍ടെല്‍
സൂപ്പര്‍ നായകന്‍‌മാര്‍ മൊബൈലില്‍
യാഹു പുന‌ക്രമീകരണത്തിന്
മൈക്രോസോഫ്റ്റിനെതിരെ അന്വേഷണം
ഇബെ, പേപാള്‍ വാഗ്ദാന പെരുമഴ