പ്രധാന താള്‍ > വാര്‍ത്താലോകം > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എസ്.വി.സിയെ സി.ടി.എസ് ഏറ്റെടുത്തു  Search similar articles
PROPRO
പ്രമുഖ ഐ.ടി - ബി.പി.ഒ സ്ഥാപനമായ കൊഗ്നിസന്‍റ് ടെക്നോളജി സര്‍വീസസ് (സി.ടി.എസ്‌), ലോസാഞ്ചലസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടെക്നോളജി കണ്‍സള്‍ട്ടിങ്ങ് സ്ഥാപനമായ സ്ട്രാറ്റജിക് വിഷന്‍ കള്‍സള്‍ട്ടിങ്ങ് (എസ്.വി.സി) യെ ഏറ്റെടുത്തു. ഏറ്റെടുക്കലിന്‍റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും എസ്.വി.സിയുടെ അറുപതോളം ജീവനക്കാര്‍ സി.ടി.എസ് കമ്പനിയിലേക്ക് മാറുമെന്നാണ് അറിയുന്നത്.

എസ്.വി.സി ഏറ്റെടുക്കല്‍, മാധ്യമ - വിനോദ വ്യവസായ രംഗത്തെ കണ്‍സള്‍ട്ടിങ്ങ്, സിസ്റ്റം ഇന്‍റഗ്രേഷന്‍ ശേഷി വര്‍ദ്ധിപ്പിക്കുമെന്ന് സി.ടി.എസ് വ്യക്തമാക്കി. സ്റ്റുഡിയോസ് - എന്‍റര്‍ടെയ്ന്‍‌മെന്‍റ്, മീഡിയ അസറ്റ് മാനേജ്മെന്‍റ്, ഇന്‍ററാക്ടീവ് ഗെയിമിങ്ങ് എന്നിവയ്ക്ക് ഏറ്റെടുക്കല്‍ പ്രയോജനകരമാവും. 61 ബില്യണ്‍ ഡോളറോളം വരുന്നതാണ് മീഡിയ ആന്‍റ് എന്‍റര്‍ടെയ്ന്‍‌മെന്‍റ് ഐ ടി സര്‍വീസ് വിപണി.

സ്റ്റുഡിയോ, ബ്രോഡ്കാസ്റ്റര്‍മാര്‍, ഇന്‍ററാക്ടീവ് മീഡിയ കമ്പനികള്‍ എന്നിവയ്ക്ക് ഡിജിറ്റല്‍ കണ്ടന്‍റും ഫിസിക്കല്‍ അസറ്റും ഒരുക്കുകയാണ് എസ്.വി.സി ചെയ്യുന്നത്. കൂടാതെ, ആര്‍ട്ടിസ്റ്റുകളുടെ പേമെന്‍റ്, ഫിനാന്‍ഷ്യല്‍ സിസ്റ്റം, ആന്‍റി - പൈറസി ആന്‍റ് ഹോം എന്‍റടെയ്‌ന്‍‌മെന്‍റ് സപ്ലൈ ചെയ്ന്‍ എന്നിവയും എസ്.വി.എസ് ചെയ്യുന്നുണ്ട്.
കൂടുതല്‍
ആപ്പിള്‍ ഇന്ത്യയിലേക്കും
മിറസ് ഇന്ത്യയില്‍ സെന്‍റര്‍ തുറന്നു
അസസ് സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍
ഒറാക്കിള്‍ തലപ്പത്ത് കൂട്ടരാജി
സഫാരി വേണ്ട: മൈക്രോസോഫ്റ്റ്
ജി മെയില്‍ തുറക്കുന്നു