ട്രാവല്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍, ലോജിസ്റ്റിക് വ്യവസായങ്ങള്‍ എന്നീ മേഖലകളിലെ ഐ.ടി സൊലൂഷനുകള്‍ നല്‍കുന്ന ഐ.ബി.എസ് സോഫ്റ്റ്വെയര്‍ കമ്പനിയും ഏവിയേഷന്‍ മെയ്ന്‍റനന്‍സ്, എഞ്ചിനിയര്‍ സോഫ്റ്റ്വെയര്‍ സൊലൂഷന്‍സ് രംഗത്തെ പ്രമുഖരായ വിസയര്‍ തമ്മിലുള്ള ലയനം പൂര്‍ത്തിയായി. ഐ.ബി.എസ് നടത്തിയ ഏറ്റെടുക്കലില്‍ ഇനിമുതല്‍ ഐ.ബി.എസ് സബ്സിഡിയറി ആയ ഐ.ബി.എസ് ടെക്നിക്സ് എന്ന പേരിലായിരിക്കും വിസയര്‍ അറിയപ്പെടുക.
കൊച്ചി, ബെംഗലൂരു, തിരുവനന്തപുരം, ലണ്ടന്‍, അറ്റ്ലാന്‍റ, വാഷിങ്ങ്ടണ്‍ ഡി സി എന്നിവിടങ്ങളില്‍ സോഫ്റ്റ്വെയര്‍ വികസന കേന്ദ്രങ്ങളുള്ള ഐ.ബി.എസ് വ്യോമയാന മേഖലയിലെ ബിസിനസ് കൂടി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഏറ്റെടുക്കല്‍ നടത്തിയിരിക്കുന്നത്.
ഇന്ത്യ ഗ്ലോബല്‍ എയ്‌റോസ്പേസ് എഞ്ചിനിയറിങ്ങ് ഹബ് ആയി മാറിക്കൊണ്ടിരിക്കുന്നത് തങ്ങളുടെ ബിസിനസിന് ഗുണകരമാകുമെന്ന് ഐ.ബി.എസ് ഗ്രൂപ്പിന്‍റെ ചെയര്‍മാനും സി.ഇ.ഒയുമായ വി കെ മാത്യൂസ് പറഞ്ഞു. ആഗോള തലത്തിലും ഇന്ത്യന്‍ ഏവിയേഷനും വേണിയുള്ള ഉല്പന്നങ്ങള്‍ പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം തുടര്‍ന്ന് വ്യക്തമാക്കി.
|