പ്രധാന താള്‍ > വാര്‍ത്താലോകം > വിവര സാങ്കേതികവിദ്യ > ഐ ടി വാര്‍ത്ത
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ടാറ്റയ്ക്ക് ബ്ലാക്‍ബെറിയില്ല
PROPRO
നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെ ഇന്‍റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ ഒരുമിച്ച് മൊബലിലൂടെ സാധ്യമാക്കുന്ന ബ്ലാക്ബെറി സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കരുതെന്ന് ടെലികോം മന്ത്രാലയം ടാറ്റാ ടെലി സര്‍വീസസിനോട് ആവശ്യപ്പെട്ടു. ആവശ്യമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെ ബ്ലാക്ബെറി സേവനവുമായി ബന്ധിപ്പിക്കുകയോ സേവനം നല്‍കുകയോ ചെയ്യാന്‍ ടാറ്റായ്ക്ക് അനുമതി ഉണ്ടാ‍യിരിക്കുന്നതല്ലെന്ന് ടെലികോം മന്ത്രാലയം വക്താവ് പറഞ്ഞു.

വേണ്ടത്ര സുരക്ഷാ മാനധണ്ഡങ്ങളൊന്നും സ്വീകരിക്കാതെ മറ്റ് സേവനദാത്താക്കള്‍ ബ്ലാക്ബെറി സേവനം ലഭ്യമാക്കുന്നതിനാല്‍ തങ്ങള്‍ക്കും സേവനം നല്‍കാനുള്ള അനുവാദം നല്‍കണമെന്ന് ടാറ്റാ ടെലിസര്‍വീസസ് ടെലികോം മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മറ്റ് സേവനദാതാക്കള്‍ നിയമലംഘനം നടത്തുത്തുന്നു എന്നതല്ല ലൈസന്‍സ് നേടാനുള്ള യോഗ്യതയെന്ന് ടെലികോം മന്ത്രാലയം ടാറ്റയെ അറിയിച്ചു. മതിയായ സുരക്ഷിതത്വ നടപടികള്‍ കൊക്കൊണ്ടശേഷം മാത്രമേ ഇന്‍റനെറ്റ്, മൊബൈല്‍ സേവനങ്ങള്‍ മൊബലിലൂടെ സാധ്യമക്കുന്ന ബ്ലാക്‍ബെറി ഉപഭോക്താകള്‍ക്ക് ലഭ്യമാക്കാവൂവെന്നും ഭാര്‍തി എയര്‍ടെല്‍, വൊഡാഫോണ്‍, റിലയന്‍സ് തുടങ്ങിയ ആഭ്യന്തര മൊബൈല്‍ സേവന ദാതാക്കളോടെ ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് എങ്ങിനെ ബ്ലാക്‍ബെറി സേവനം ലഭ്യമാക്കാമെന്നതിനെക്കുറിച്ച് ബ്ലാക്ബെറി സേവനദാതാക്കളായ റിസേര്‍ച്ച് ഇന്‍ മോഷനു(റിം)മായി ടെലികോം മന്ത്രാലയം അധികൃതര്‍ വിശദമായ ചര്‍ച്ച നടത്തിയിരുന്നു.

ബ്ലാക്‍ബെറിയുടെ സെര്‍വര്‍ ഇന്ത്യയില്‍ സ്ഥാപിച്ചുകൊണ്ട് ബ്ലാക്ബെറി സേവനം വഴി കൈമാറുന്ന ഈ മെയിലുകളില്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ആവശ്യമെങ്കില്‍ ഇടപെടാനുള്ള സൌകര്യമൊരുക്കാമെന്ന് റിസേര്‍ച്ച് ഇന്‍ മോഷനു(റിം)മായി ടെലികോം മന്ത്രാലയം ധാരണയിലെത്തിയിട്ടുടെന്ന് അറിയുന്നു. നിലവില്‍ വിദേശത്തുള്ള ബ്ലാക്ബെറി സെര്‍വര്‍ വഴിയാണ് ഇന്ത്യയിലെ നാലു ലക്ഷം ഉപയോക്താക്കള്‍ ഈ സേവനം ഉപയോഗിക്കുന്നത്.
കൂടുതല്‍
യാഹു ബോര്‍ഡുമായി മൈക്രോസോഫ്റ്റ്
'അരുണ്‍ സരിന്‍' ബ്രിട്ടണില്‍ ഒന്നാമത്
ആപ്പിള്‍ നേട്ടമുണ്ടാക്കുന്നു
യുബിസോഫ്റ്റ് ഇന്ത്യയിലേക്ക്
മമ്മൂട്ടി ‘സോഫ്റ്റ്’ ആവുന്നു
സംഗീത മൊബൈലുമായി നോക്കിയ