യാഹുവിനെ ഏറ്റെടുത്താല്‍ നിലവില്‍ വരേണ്ട ഡയറക്ടര്‍ ബോര്‍ഡ് പട്ടിക മൈക്രോസോഫ്റ്റ് കോര്‍പറേഷന്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. 10 ഡയറക്ടര്‍മാരും മൂന്ന് പകരക്കാരും അടങ്ങുന്നതാണ് പട്ടികയെന്ന് മൈക്രോസോഫ്റ്റിനോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി.
നെക്സ്റ്റല്‍ പാര്‍ട്ണേഴ്സ് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ചാപ്പിള്‍, ഗ്രേ അഡ്‌വേര്‍ട്ടൈസിങ് മുന്‍ ചീഫ് എക്സിക്യൂട്ടീവ് എഡ്‌വേര്‍ഡ് മെയര്‍, ഓവര്‍ ട്യൂണ്‍ സര്‍വീസസ് ഇന്‍ക് മുന്‍ സി ഇ ഒ ജേനി സ്ററ്റുഡന്‍മണ്ട്, അഡെല്‍ഫിയ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വനേസ വിറ്റ്‌മാന്‍ എന്നിവരടങ്ങിയതാണ് ഡയറക്ടര്‍ബോര്‍ഡ്.
മാര്‍ച്ച് 13ന് ഒരു വെബ്‌ബ്ലോഗിലാണ് ഈപേരുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ബ്ലോഗില്‍ പറഞ്ഞിരുന്ന വിയാകോം മുന്‍ പ്രസിഡന്‍റ് ടോം ഫ്രെസ്റ്റണെ ഇപ്പോള്‍ പുറത്തിറക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതുപോലെ വനേസ വിറ്റ്‌മാന്‍റെ പേര് ബ്ലോഗ് ലിസ്റ്റിലും ഉണ്ടായിരുന്നില്ല.
എല്ലാവര്‍ഷവും യാഹു ഡയറക്ടര്‍ ബോര്‍ഡിലേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്നും മൈക്രോസോഫ്റ്റ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. യാഹു ഏറ്റെടുക്കുന്നതിന് മൈക്രോസോഫ്റ്റ് ഫെബ്രുവരിയില്‍ 4460 കോടി ഡോളര്‍ വാഗ്ദാനം ചെയ്‌തിരുന്നു. മൂന്നാഴ്ചയ്ക്കുള്ളില്‍ ഇടപാടു സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കണമെന്ന് മൈക്രോസോഫ്റ്റ് യാഹുവിന് ഏപ്രില്‍ അഞ്ചിന് മുന്നറിയിപ്പു നല്‍കുകയും ചെയ്‌തു.
ഈ സാഹചര്യത്തിലാണ് ഏപ്രില്‍ 26ന് മൈക്രോസോഫ്റ്റ് നിശ്ചയിച്ചിരിക്കുന്ന സമയപരിധി അവസാനിക്കാനിരിക്കെയാണ് യാഹൂവിനായി മൈക്രോസോഫ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.
|